ആപ്പ്ജില്ല

ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: കെണിയൊരുക്കിയത് പന്നിക്ക്, കുടുങ്ങിയത് ആന!! മുഖ്യപ്രതികള്‍ ഒളിവിൽ

ഗര്‍ഭിണിയായ കാട്ടാനയുടെ വായ തകര്‍ന്ന് ചരിഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

Samayam Malayalam 5 Jun 2020, 8:53 pm
പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന വായ തകര്‍ന്ന് ചരിഞ്ഞ സംഭവത്തില്‍ ഒന്നും രണ്ടും പ്രതികൾ ഒളിവിൽ. ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വില്‍സണ്‍ എന്ന ജോസഫ് (38) ആണ് അറസ്റ്റിലായത്. അമ്പലപ്പാറ കള്ളിക്കല്‍ ഒതുക്കുംപുറം റബര്‍ എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരാണ് കേസിലെ ഒന്നും രണ്ടും പ്രതികളെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
Samayam Malayalam pregnant elephant death case in palakkad chief accused absconding
ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: കെണിയൊരുക്കിയത് പന്നിക്ക്, കുടുങ്ങിയത് ആന!! മുഖ്യപ്രതികള്‍ ഒളിവിൽ



​സ്‌ഫോടക വസ്തു സ്ഥാപിച്ചത് തേങ്ങയിൽ

അമ്പലപ്പാറയിലെ ഇവരുടെ 15 ഏക്കറോളം വരുന്ന എസ്‌റ്റേറ്റിന് മുകളിലെ വനമേഖലയിലാണ് സ്‌ഫോടനകെണി ഒരുക്കിയതെന്നാണ് വില്‍സണ്‍ നല്‍കിയ മൊഴി. ചകിരിയോടെ നെടുകെ പിളര്‍ത്ത തേങ്ങയിലാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചത്. ഇതിലേക്ക് വന്യമൃഗങ്ങളെ ആകര്‍ഷിക്കാന്‍ മണം വരുന്നതിനായി ചില സൂത്രപണികളും ചെയ്യുമെന്നാണ് വിവരം. സ്‌ഫോടക വസ്തു തയ്യാറാക്കി നല്‍കിയത് ടാപ്പിങ് തൊഴിലാളിയായ വില്‍സനാണ്.

​പന്നിപ്പടക്കം തയ്യാറാക്കിയതിന്റെ അവശിഷ്ടങ്ങള്‍

കേസിലെ ഒന്നും രണ്ടും പ്രതികളാണ് സ്ഫോടക വനത്തില്‍ സ്ഥാപിച്ചതെന്നാണ് പോലീസും വനംവകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. വില്‍സനെ സ്‌ഫോടക വസ്തു തയ്യാറാക്കിയ ഓലപ്പുരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ പന്നിപ്പടക്കം തയ്യാറാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പന്നികളെ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ കെണിയൊരുക്കിയിരുന്നതെന്നും വില്‍സണ്‍ മൊഴി നല്‍കിയതായാണ് സൂചന. കെണിയില്‍ കുടുങ്ങുന്ന പന്നികളെ ഇറച്ചിയാക്കി വില്‍പ്പന നടത്തിയിരുന്നതായും പറയുന്നു.

​കൃത്യമായ തീയതി പറഞ്ഞിട്ടില്ല

മലപ്പുറം എടവണ്ണ സ്വദേശിയായ വില്‍സണ്‍ നാലുവര്‍ഷം മുൻപാണ് അമ്പലപ്പാറയിലെത്തിയത്. ടാപ്പിങിന് പുറമെ ഇവിടെ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ വാഴകൃഷി ചെയ്യുന്നുണ്ട്. പരുക്കേറ്റ ആനയെ ഇവര്‍ എസ്‌റ്റേറ്റിനടുത്ത് കണ്ടെങ്കിലും പാട്ടകൊട്ടി ഓടിച്ചതായും വിവരമുണ്ട്. നാട്ടുകാരും ആനയെ അവിടെ കണ്ടിരുന്നു. രണ്ടാഴ്ച മുൻപാണ് സംഭവമെന്ന് വില്‍സണ്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ തിയതി പറഞ്ഞിട്ടില്ല.

27ന് പുഴയില്‍ ആന ചരിഞ്ഞു.

മെയ് 14 ന് കരുവാരക്കുണ്ട് മേഖലയില്‍ ആനയെ കണ്ടവരുണ്ട്. 17 ന് എടവണ്ണപ്പാറയിലും കണ്ടിരുന്നു. 23 നാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറില്‍ ആനയെ കണ്ടത്. തുടര്‍ന്ന് കുങ്കിയാനകളെ എത്തിച്ച് കരയ്ക്കു കയറ്റാന്‍ ശ്രമിക്കവെ 27 ന് പുഴയില്‍ ആന ചരിഞ്ഞു. പോസ്റ്റു‌മോര്‍ട്ടത്തില്‍ ആന ഒരുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്.പി: എന്‍. മുരളീധരന്‍, മണ്ണാര്‍ക്കാട് ഡിഎഫ്ഒ: കെ കെ സുനില്‍കുമാര്‍, ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ: ആര്‍. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്