ആപ്പ്ജില്ല

അമ്മയ്‌ക്കൊപ്പം കുഞ്ഞാവയും വോട്ടുചോദിക്കുന്നുണ്ട്..! നിറവയറുമായി അഗളിയിലെ ഈ സ്ഥാനാർഥിയുടെ പ്രചാരണം

പാലക്കാട് അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് പ്രത്യേകതകളേറെയാണ്. ഗർഭിണിയായ യുവതിയാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർഥി.

Lipi 28 Nov 2020, 5:44 pm
പാലക്കാട്: ഉള്ളിലൊരു കുന്നോളം സ്വപ്‌നങ്ങളുമായാണ് സ്മിത വോട്ടു തേടിയിറങ്ങുന്നത്. സ്മിത മാത്രമല്ല, ഉള്ളിലൊരാള്‍ക്കൂടി പ്രചാരണച്ചൂടേറ്റ് കിടക്കുന്നുണ്ട്. അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡായ ഒമ്മലയിലേക്കാണ് സ്മിത മംഗലശ്ശേരി നിറവയറുമായി ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇത്തവണ അങ്കമെന്ന പ്രത്യേകതയുമുണ്ട്.
Samayam Malayalam Agali Pregnant Candidate
സ്മിത മംഗലശ്ശേരി


Also Read: പട്ടാമ്പിയില്‍ വാഹനാപകടം; ബസ്സിടിച്ച് ഓട്ടോ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടര പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് സ്മിത ഗര്‍ഭിണിയായത്. ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പ് കാലത്താണ് തെരഞ്ഞെടുപ്പെത്തിയത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡൻ്റും മഹിളാ കോണ്‍ഗ്രസ് നേതാവുമാണ് സ്മിത മംഗലശേരി. വാര്‍ഡ് പിടിയ്ക്കുകയെന്ന വാശിയും സ്മിതയ്ക്കും യുഡിഎഫിനുമുണ്ട്. വാശിയ്ക്ക് മറ്റൊരു കാരണവുമുണ്ട്.

Also Read: തമിഴ്‌നാട്ടിൽ നിന്ന് ചുമരെഴുത്തുകാർ എത്തിയില്ല, ഫ്ലക്‌സിനും നിയന്ത്രണം... സ്വയം ബ്രഷെടുത്ത് വണ്ടാഴിയിലെ ബിജെപി സ്ഥാനാർഥി

2005 ല്‍ ഇതേ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചിട്ടുണ്ട് സ്മിത മംഗലശ്ശേരി. പിന്നീട് ഇടതു ചേരി വിട്ട് ബിജെപിയായി താവളം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ബിജെപിയിലും പച്ചതൊടാതിരുന്നതോടെ പാര്‍ട്ടി വിട്ട് രണ്ടുവര്‍ഷം മുൻപാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. അടുപ്പിച്ചുള്ള മൂന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികള്‍ക്കായി സ്ഥാനാര്‍ഥി കുപ്പായമിട്ടെന്ന പ്രത്യേകതയും സ്മിതയ്ക്കുണ്ട്.

Also Read: പാലക്കാട് നഗരസഭയിലെ ബിജെപി ഇതാണ്... തോല്‍ക്കാന്‍ മനസില്ലാതെ ശിവരാജനും, ആരാണ് ശിവരാജന്‍?

ഗര്‍ഭ കാലത്തെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം. കുന്നുകളും ഇറക്കങ്ങളുമുള്ള മലയോര മേഖലകളിലെ കോളനികളിലെ വോട്ടുറപ്പിക്കുക ചെറിയ കാര്യമല്ല. സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് അധ്യക്ഷയയുമായിരുന്ന ശ്രീലക്ഷ്മി ശ്രീകുമാറാണ് എതിര്‍സ്ഥാനാര്‍ഥി. അതുകൊണ്ടുതന്നെ മത്സരം കടുക്കും. സ്വപ്‌ന സാഫല്യങ്ങളുടെ ഇരട്ട മധുരത്തിനായാണ് സ്മിതയുടെ പോരാട്ടം.


പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്