ആപ്പ്ജില്ല

പാലക്കാട്ട് മഴ കുറഞ്ഞു; ആശ്വസിക്കാം, അണക്കെട്ടുകളില്‍ വെള്ളമുണ്ട്

പാലക്കാട് ജില്ലയിൽ മഴ കുറഞ്ഞു. അതേസമയം ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളത്തിൻ്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതോടെ ആശ്വാസത്തിലാണ് കാർഷിക മേഖല.

Lipi 19 Jul 2020, 5:56 pm
പാലക്കാട്: ഇത്തവണ ജില്ലയില്‍ കാലവര്‍ഷം കനത്തില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അണക്കെട്ടുകളിലെ വെള്ളത്തിൻ്റെ അളവില്‍ കാര്യമായ കുറവില്ലാത്തതു കാര്‍ഷിക ജില്ലയില്‍ ആശ്വാസം പകരുന്നുണ്ട്. പക്ഷേ മഴക്കുറവ് കാര്‍ഷിക പ്രവൃത്തികളെ സാരമായി ബാധിച്ചുതുടങ്ങി. ഇത് ഉത്പാദനത്തിനേയും വിളവെടുപ്പിനെയും ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ കാര്‍ഷിക ഉത്പാദനത്തിന് തിരിച്ചടിയേറ്റാല്‍ കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമാവും.
Samayam Malayalam മലമ്പുഴ ഡാം


ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ ജില്ലയില്‍ 24 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. ശരാശരി 783.5 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 593.6 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഞാറ്റുവേല കാലമായിരുന്ന കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 126.6 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാല്‍ ലഭിച്ചത് 38.6 മില്ലിമീറ്റര്‍ മാത്രം. 69.1 ശതമാനം കുറഞ്ഞു. 23 വരെ ജില്ലയില്‍ ഒറ്റപ്പെട്ട ചെറിയ മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പ്രവചിക്കുന്നത്. കാലവര്‍ഷം ദുര്‍ബലമാകുന്നതിന്റെ സൂചനയാണിത്.

Also Read: പട്ടാമ്പിയിൽ അതീവ ജാഗ്രത! സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപ്പിഡ് ടെസ്റ്റ്

മഴ കുറവായതിനാല്‍ അണക്കെട്ടുകളിലേക്ക് കാര്യമായ നീരൊഴുക്കില്ല. അതിനാല്‍ ജലനിരപ്പില്‍ കാര്യമായ ഉയര്‍ച്ചയും സംഭവിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഈ ദിവസം അണക്കെട്ടുകളില്‍ ഉണ്ടായിരുന്ന ജലനിരപ്പില്‍ ഇത്തവണയും കാര്യമായ മാറ്റങ്ങളില്ലാത്തത് ആശ്വാസമാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററുള്ള മലമ്പുഴയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് 104 മീറ്ററായിരുന്നു ജലനിരപ്പ്. ഇത്തവണ അതേദിവസം 104.47 മീറ്റര്‍ വെള്ളമുണ്ട്. വാളയാര്‍ ഡാമില്‍ കഴിഞ്ഞ വര്‍ഷം 194.74 മീറ്ററായിരുന്നു ജലനിരപ്പ്. ഇത്തവണ അതേദിവസം 196.58 ആണ്. 203 മീറ്ററാണ് വാളയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷി.

Also Read: പാര്‍വോ വൈറസ് പടരുന്നു; പാലക്കാട് ചത്തത് 500ലേറെ നായ്ക്കള്‍

ജില്ലയിലെ മറ്റ് പ്രധാന ഡാമുകളിലെ ജലനിരപ്പ്

ഡാംപരമാവധി സംഭരണശേഷി2020 ജൂലൈ 19 ലെ ജലനിരപ്പ്2019 ജൂലൈ 19 ലെ ജലനിരപ്പ്
ചുള്ളിയാര്‍154.08142.92140.74
മംഗലം77.8874.7570.62
മീങ്കര156.36153.01151.79
കാഞ്ഞിരപ്പുഴ97.53588.0588.75
പോത്തുണ്ടി108.20496.22 96.36


കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം 39 ശതമാനവും ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വടക്കു കിഴക്കന്‍ കാലവര്‍ഷം 22 ശതമാനവും അധികം ലഭിച്ചിരുന്നു. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 29 വരെ മഴ പെയ്തില്ല. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ വേനല്‍മഴ 28 ശതമാനം കുറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ പെയ്തത് ശരാശരി 11.59 മില്ലീമീറ്റര്‍ മഴയാണ്. ഒറ്റപ്പാലത്ത് 41.2, മണ്ണാര്‍ക്കാട് 16.8, തൃത്താല 9.8, ആലത്തൂര്‍ 7.7, പാലക്കാട് 7, പട്ടാമ്പി 5.6, പറമ്പിക്കുളം 6, കൊല്ലങ്കോട് 5.2, ചിറ്റൂര്‍ 5 മില്ലീമീറ്റര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്