ആപ്പ്ജില്ല

റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ അപകടം; നാല് പേർക്ക് ഷോക്കേറ്റു

പാലക്കാട് റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ അപകടം. നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. പാലക്കാട് മേലേമുറിയിലാണ് സംഭവം. തലേ ദിവസം പ്രദേശത്ത് അർജന്റീനയുടെ താരം മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയിരുന്നു. തുടർന്നാമ് 40 അടി ഉയരത്തിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും ആരാധകർ ഉയർത്തിയത്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഹൈലൈറ്റ്:

  • റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു
  • പാലക്കാട് മേലേമുറിയിലാണ് സംഭവം
  • നാല് പേർക്ക് പരുക്കേറ്റു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

പാലക്കാട്: മേലാമുറിയിൽ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി നാലുപേർക്ക് ഷോക്കേറ്റു. ഫുട്ബോൾ ലോകകപ്പ് ആരവങ്ങളുടെ ഭാഗമായി പലയിടങ്ങളിലും കൂറ്റൻ കട്ടൗട്ടുകൾ ഇതിനകം ഉയർന്നു കഴിഞ്ഞു. ഇഷ്ട താരങ്ങളുടെ കട്ട് ഔട്ടുകൾക്കായുള്ള മത്സരങ്ങളാണ് വിവിധയിടങ്ങളിൽ നടക്കുന്നത്. പാലക്കാട്‌ മേലാമുറിയിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ കട്ടൗട്ട്‌ ഉയർത്തുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് അപകടമുണ്ടായത്.

തലേദിവസം സമീപത്ത് സ്ഥാപിച്ച അർജൻറീന ഫുട്ബോൾ താരം മെസ്സിയുടെ കട്ടൗട്ട് ആണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയർത്താൻ ആരാധകരിൽ ആവേശം ഉണർത്തിയത്. 40 അടി ഉയരത്തിലുള്ള പ്രചാരണ കട്ട് ഔട്ട് ആണ് ക്രിസ്റ്റ്യാനോ ആരാധകർ ഉയർത്തിയത്. ഇതിനിടെയായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കു പറ്റിയ നാലുപേരെയും ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി ഷോക്കേറ്റ ഒരാളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കട്ടൗട്ട്‌ കെട്ടി ഉയർത്തുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു.



Read Latest Local News and Malayalam News

പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം



സ്ട്രീറ്റ് ടൂറിസം; തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ പുരോഗമിക്കുന്നു

തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ ടൂറിസം റിസോഴ്സ് മാപ്പിങ് പൂർത്തിയായി. പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകളായ നാടൻ കലാകാരന്മാർ, നാടൻ കലകൾ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ, കർഷകർ, കരകൗശല വിദഗ്ധർ, പുരാതന തറവാടുകൾ, പുരാതന ആരാധനാലയങ്ങൾ, പൈതൃക സ്ഥലങ്ങൾ, ജലാശയങ്ങൾ, നാടൻ ഭക്ഷണം-ഭക്ഷണശാലകൾ, അന്യംനിന്ന് പോകുന്ന കലാസംസ്‌കാരങ്ങൾ എന്നിവ കണ്ടെത്തി അവയെ ടൂറിസം സാധ്യതകളായി പ്രയോജനപ്പെടുത്തുന്നതിനും അവയെ ടൂറിസം റിസോഴ്സ് ഡയറക്ടറി രൂപത്തിൽ തയ്യാറാക്കി പ്രകാശനം ചെയ്യുന്നതിനുമാണ് ടൂറിസം റിസോഴ്സ് മാപ്പിങ് നടത്തിയത്.

ടൂറിസം സാധ്യതകൾ അടങ്ങുന്ന ടൂറിസം റിസോഴ്സ് ഡയറക്ടറിയുടെ കരടും തയ്യാറാക്കിയിട്ടുണ്ട്. സ്ട്രീറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പട്ടിത്തറ പഞ്ചായത്തിൽ പഞ്ചായത്ത് തല ടൂറിസം വികസന സമിതി രൂപീകരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന ഹോംസ്റ്റേ, ഫാംസ്റ്റേ, കമ്മ്യൂണിറ്റി ടൂർ ലീഡർ എന്നീ ടൂറിസം മേഖലകളിലേക്ക് പഞ്ചായത്തിലെ തദ്ദേശീയരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചിരുന്നു. അവർക്കുള്ള പരിശീലനം ഡിസംബറിൽ ആരംഭിക്കും. വിവിധ സ്ട്രീറ്റുകൾ തിരിച്ചുള്ള എക്സ്പീരിയഷ്യൽ പാക്കേജുകൾ തയ്യാറാകുന്ന പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്താകെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ജില്ലയിൽ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്