പാലക്കാട് (Palakkad): പാലക്കാട്ട് ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം ഓട്ടൂര്‍കാട് ചന്ദ്രന് (60), ഭാര്യ ദേവി(50) എന്നിവരെയാണ് വീട്ടിനുള്ളില്‍ ഗുരുതരമായി പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനെ കാണാതായിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
ഇന്ന് രാവിലെയാണ് ഓട്ടൂര്ക്കാട്ടിലെ വീട്ടില്‍ ചന്ദ്രനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന് കിടപ്പുമുറിയിലെ കട്ടിലിലും ദേവി സ്വീകരണമുറിയിലുമാണ് മരിച്ചുകിടന്നത്. ഇരുവരുടെയും ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മുറിയിലാകെ രക്തം തളംകെട്ടിയ നിലയിലാണ്. മുഖവും തലയും വെട്ടിവികൃതമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്.
ചന്ദ്രന്, ദേവി ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്. ഇതില്‍ 28 വയസ് പ്രായമുള്ള ഒരുമകനാണ് ഇവരോടൊപ്പം കഴിഞ്ഞിരുന്നത്. ഇയാള്‍ മഹാരാഷ്ട്രയില്‍ ഒരു ജ്വല്ലറിയില്‍ ജീവനക്കാരനായിരുന്നു. കുറച്ചുകാലമായി ഇവരൊടൊപ്പം കഴിയുകയാണ്. ഇയാൾ വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുള്ളതായി സമീപവാസികള്‍ പറയുന്നുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഹേമാംബിക നഗര്‍ പോലീസ് കേസെടുത്തു.
Topic: Palakkad Couple Death, Palakkad Death, Suspected Couple Murder