പാലക്കാട്: യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കിഴക്കഞ്ചേരി മമ്പാട് കാക്കശ്ശേരി വീട്ടില്‍ ചന്ദ്രന്റെ മകന് സന്ദീപ് (32) ആണ് മരിച്ചത്. മമ്പാട് കുറ്റുകുളങ്ങര ക്ഷേത്ര കുളത്തിലാണ് മൃതദേഹം കണ്ടത്. വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ചയുടെ മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.
രാവിലെയോടെയാണ് മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്സും വടക്കഞ്ചേരി പോലിസും സ്ഥലത്തെത്തി. കഴിഞ്ഞദിവസം സുഹൃത്തുക്കളോടൊപ്പം സന്ദീപ് ഉണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹത സംശയിയ്ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെത്തിച്ചത്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് വടക്കഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Topic: Yuvamorcha Leader Death, Sandeep Dead in Pond, Yuvamorcha Leader Dead inside Pond