ആപ്പ്ജില്ല

പാലക്കാട് നഗരത്തിന് സമീപം കഞ്ചാവ് വേട്ട; മൊത്ത വിതരണക്കാർ പിടിയിൽ

പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും, കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും. പാലക്കാട് പരിസര ഭാഗങ്ങളിലായി ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് അക്ഷയ്.

| Edited by Samayam Desk | Lipi 10 Sept 2020, 12:54 pm
പാലക്കാട്: പാലക്കാട് നഗരത്തിന് സമീപം നടത്തിയ കഞ്ചാവ് വേട്ടയിൽ മൊത്ത വിതരണക്കാരായ രണ്ട് പേർ പിടിയിൽ. ഇവരിൽ നിന്നും ഒരു കിലോ 600 ഗ്രാം കഞ്ചാവു പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പുതുശ്ശേരി, മരുതക്കോട് സ്വദേശി അക്ഷയ് ( 23 ), കൊടുമ്പ് ഊറപ്പാടം സ്വദേശി വിഘ്നേഷ് (20) എന്നിവരെയാണ് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കൂട്ടുപാതക്ക് സമീപം വച്ച് ബുധനാഴ്ച രാത്രി പിടികൂടിയത്.
Samayam Malayalam കഞ്ചാവ് കേസില്‍ അറസ്റ്റിലായ അക്ഷയും വിഘ്നേഷും


Also Read: 'എന്തൊരു പ്രഹസനമാണ് സര്‍ക്കാരേ... ഞങ്ങളുടെ ജീവന് വിലയില്ലേ?' തീരദേശങ്ങളില്‍ ഫലപ്രദമായ രക്ഷാ സംവിധാനങ്ങളില്ല, മോഹന വാഗ്ദാനങ്ങള്‍ മാത്രം!

പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും, കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും. പാലക്കാട് പരിസര ഭാഗങ്ങളിലായി ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് അക്ഷയ്. കച്ചവടത്തിനായി ഇടപാടുകാരെ കാത്ത് നിൽക്കുമ്പോഴാണ് പോലീസ് പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്.

Also Read: എതിര്‍ ഗുണ്ടകളുടെ ആക്രമണം ഭയന്ന് ബോംബ് നിര്‍മ്മാണം; കുപ്രസിദ്ധ ഗുണ്ട പനങ്ങ രാജേഷ് പിടിയില്‍

കസബ അഡീഷണൽ എസ് ഐ. ജി.ബി. ശ്യാംകുമാർ, സി പി ഒമാരായ മണികണ്ഠൻ, മുആദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടിആർ സുനിൽ കുമാർ, ഷാഫി, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ്, എസ് ഷമീർ , എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കൊവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്