ആപ്പ്ജില്ല

നെല്ലിയാമ്പതി-നെന്മാറ റോഡില്‍ വഴിമുടക്കിയായി കാട്ടാനക്കൂട്ടം!

റോഡിന്‍റെ വശം ആശാസ്ത്രീയമായി കുത്തനെ കെട്ടി ഉയര്‍ത്തിയതിനാല്‍ ഇവിടെയെത്തുന്ന ആനകള്‍ക്കും മാന്‍ ഉള്‍പ്പെടെയുള്ള മറ്റ് വന്യമൃഗങ്ങള്‍ക്കും റോഡിനു താഴെ പോത്തുണ്ടി അണക്കെട്ടു ഭാഗത്തേക്ക് പോകാന്‍ കഴിയാത്തതിനാലാണ് അവ റോഡില്‍ തന്നെ നിലയുറപ്പിക്കാന്‍ കാരണമെന്ന് പറയുന്നുണ്ട്.

| Edited by Samayam Desk | Lipi 17 Aug 2020, 12:31 pm
പാലക്കാട്: ഗതാഗതം തടസപ്പെടുത്തിയുള്ള റോഡ് ഉപരോധത്തിന് കോടതി വിലക്കുണ്ട്. പക്ഷേ നെല്ലിയാമ്പതിപാതയിലെ ഉപരോധക്കാരായ കാട്ടാനക്കൂട്ടത്തിന് അതൊന്നും ബാധകമല്ല. അവരുടെ സഞ്ചാരപദങ്ങളില്‍ തീര്‍ത്ത റോഡും അശാസ്ത്രീയ നിര്‍മാണവും മൂലം അവര്‍ക്ക് കാടുകയറുക പ്രയാസമായി തീര്‍ന്നു. അതുകൊണ്ടുതന്നെ നെല്ലിയാമ്പതിയിലേക്ക് എത്തുവാനുള്ള ഏകമാര്‍ഗമായ നെല്ലിയാമ്പതി-നെന്മാറ റോഡില്‍ വഴിമുടക്കിയായി കാട്ടാനക്കൂട്ടം പതിവ് കാഴ്ചയായി.
Samayam Malayalam Wild Elephants in Nalliyampathi Road


Also Read: തിരുവനന്തപുരത്ത് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

നെന്മാറ-നെല്ലിയാമ്പതി സംസ്ഥാനപാതയില്‍ ചെറുനെല്ലിക്കും മരപാലത്തിനും ഇടക്കാണ് കാട്ടാനക്കൂട്ടം നില ഉറപ്പിച്ചത്. ഉച്ചക്ക്‌ശേഷം നാലംഗ കാട്ടാനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ പാതയില്‍ കാട്ടാനക്കൂട്ടം നിലഉറപ്പിക്കുന്നത് പതിവായതോടെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നെല്ലിയാമ്പതികാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നെന്മാറ നഗരത്തിലേക്കുള്ള യാത്ര ഭീതി നിറഞ്ഞതായി.

കൊവിഡ് കാരണം സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നെല്ലിയാമ്പതിയിലേക്കുള്ള സര്‍വീസ് നിര്‍ത്തിയതോടെ ഭൂരിഭാഗം പേരും ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
റോഡിന്‍റെ വശം ആശാസ്ത്രീയമായി കുത്തനെ കെട്ടി ഉയര്‍ത്തിയതിനാല്‍ ഇവിടെയെത്തുന്ന ആനകള്‍ക്കും മാന്‍ ഉള്‍പ്പെടെയുള്ള മറ്റ് വന്യമൃഗങ്ങള്‍ക്കും റോഡിനു താഴെ പോത്തുണ്ടി അണക്കെട്ടു ഭാഗത്തേക്ക് പോകാന്‍ കഴിയാത്തതിനാലാണ് അവ റോഡില്‍ തന്നെ നിലയുറപ്പിക്കാന്‍ കാരണമെന്ന് പറയുന്നുണ്ട്. വനമേഖലയിലെ പാതയായതിനാല്‍ ആനത്താര പരിഗണിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ഇവിടെ നടത്തേണ്ടതെന്ന വാദവും ഉയരുന്നുണ്ട്.

Also Read: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി; 4 പേർ അതീവ ഗുരുതരാവസ്ഥയിൽ

വയനാട്, ചെങ്കോട്ട റോഡുകളിലേതുപോലെ ഇടയ്ക്കിടെ റാമ്പുകള്‍ നിര്‍മിച്ചാലും വന്യമൃഗങ്ങളുടെ സഞ്ചാരം തടസപ്പെടില്ല. നിലവിലെ സാഹചര്യത്തില്‍ റോഡിന് ഇരുവശത്തും വാഹനങ്ങള്‍ വന്നു നില്‍ക്കുകയും കുത്തനെയുള്ള വശങ്ങളിലേക്ക് എളുപ്പത്തില്‍ കയറാനാവാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ആനകള്‍ കൂട്ടമായി റോഡില്‍ തന്നെ നില്‍ക്കുന്നത്. ഈ നിലതുടരുന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഭീതിജനകമായി തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്