ആപ്പ്ജില്ല

ശബരിമലയിൽ 17 പേർക്ക് കൊറോണ; രോഗം സ്ഥിരീകരിച്ചത് പോലീസുകാര്‍ക്ക്, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം സിറ്റി പോലീസിൽ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേർക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

| Edited by Samayam Desk | Lipi 2 Dec 2020, 11:10 pm
പത്തനംതിട്ട: ശബരിമലയിൽ ബുധനാഴ്ച 17 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാർക്കിടയിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ ഭീഷണിയായി സന്നിധാനത്തെ ജീവനക്കാർക്കിടയിലെ കൊറോണ വ്യാപനം.
Samayam Malayalam Sabarimala


Also Read: 'പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍, ഇത്തവണ നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും'!! രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ കൃഷ്ണകുമാർ

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം സിറ്റി പോലീസിൽ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേർക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഐആർബിയിൽ ഡ്യൂട്ടിക്ക് എത്തി മടങ്ങിയ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും ഐആർബിയിലെ ഒരു പൊലീസുകാരനും, വിശുദ്ധി സേനയിലെ നാല് പേർക്കും പമ്പയിൽ നടത്തിയ അന്റിജൻ പരിശോധനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

Also Read: തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്... യുവാക്കള്‍ക്ക് പ്രചോദനമായി തൃത്താലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി, ഉപയോഗപ്പെടുത്തുന്നത് സ്വന്തം പറമ്പും

കൊറോണയുടെ പശ്ചാത്തലത്തിൽ പോലീസ് മെസ്സിലും ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ഭക്തർ എത്തുമ്പോൾ നിലവിലെ ക്രമീകരണങ്ങൾ മതിയെന്നാണ് ദേവസ്വം ബോർഡും ആരോഗ്യ വകുപ്പും പോലീസും കണക്ക് കൂട്ടുന്നത്. ആവശ്യമെങ്കിൽ സ്വകാര്യ ലാബുകൾ കൂടുതലായു അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്