ആപ്പ്ജില്ല

വടശേരിക്കരയിലും കടുവയുടെ സാന്നിധ്യം!! ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തണ്ണിത്തോട്ടിലെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിര്‍ത്തിയ കടുവയുടെ സാന്നിധ്യം വടശേരിക്കര മേഖലയിലും. ടാപ്പിങ് തൊഴിലാളിയെ കടിച്ചു കീറിയെ കടുവയെ പിടികൂടാൻ മയക്കുവെടി വിദഗ്ധൻ ഉൾപ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Samayam Malayalam 13 May 2020, 4:16 pm
പത്തനംതിട്ട: തണ്ണിത്തോട്ടിൽ ഭീതി പരത്തിയതിനു പിന്നാലെ വടശേരിക്കര മേഖലയിലും കടുവയുടെ സാന്നിധ്യം. പ്രദേശത്തെ ടാപ്പിങ് തൊഴിലാളി തലനാരിഴയ്ക്കാണ് കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊര്‍ജിതമായി തുടരുകയാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം


വടശേരിക്കരയിലെ ചമ്പോൺ തടത്തിലുഴം പ്രദേശത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ ടാപ്പിങ് തൊഴിലാളിയായ മോഹനനാണ് കടുവയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകര്‍മ്മ സേനാംഗങ്ങളും നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം തന്നെയാണെന്ന് സ്ഥിരീകരിച്ചു.

Also Read: മാലിദ്വീപിൽ നിന്ന് നാട്ടിലെത്തിയിട്ടും തീരാദുരിതം; കപ്പല്‍ യാത്രയിലും ദുരനുഭവം: വയനാട് സ്വദേശി ഗ്രീഷ്മ പറയുന്നു

തണ്ണിത്തോടിൽ നിന്ന് വടശേരിക്കര വരെ ഏകദേശം 30 കിലോമീറ്ററിലധികം ദൂരമുണ്ട്. ടാപ്പിങ് തൊഴിലാളിയെ കടിച്ചു കീറിയ കടുവയെ പിടികൂടാൻ അധികൃത‍ര്‍ കെണി ഒരുക്കിയതിനു പിന്നാലെയാണ് കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് കടുവ മാറിയത്. കഴിഞ്ഞ ദിവസം മണിയാറിലെ കാലിത്തൊഴുത്തിൽ നിന്നിരുന്ന പശുക്കിടാവിനെ കടുവ കൊന്നിരുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ ബിനീഷ് മാത്യു (35) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Also Read: പൗരത്വ പ്രതിഷേധം: ജയിലിലായവ‍ര്‍ക്ക് നിയമസഹായം നൽകുമെന്ന് മുസ്ലീം ലീഗ്

അതേസമയം ജനവാസ മേഖലയിലേക്ക് കടുവ മാറിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. കടുവയെ പിടികൂടാൻ മയക്കുവെടി വിദഗ്ധൻ ഉൾപ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുത്തങ്ങയിൽ നിന്ന് കുങ്കി ആനയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും തുടരുന്നുണ്ട്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്, മണിയാര്‍, കോന്നി താലൂക്കിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, കട്ടച്ചിറ എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: കോട്ടയത്തെ ആറ് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇളവുകൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്