ആപ്പ്ജില്ല

കോന്നി ആനക്കൂട്ടിൽ ഇനി കോടനാട്ടെ കൊമ്പനും; തലയെടുപ്പോടെ നീലകണ്ഠൻ, വീഡിയോ കാണാം

കോന്നി ആനത്താവളത്തിന് ആവേശമായി കോടനാട് നീലകണ്ഠൻ എത്തി. ഇന്നലെ രാവിലെയാണ് കോടനാട് നിന്നും നീലകണ്ഠൻ എത്തിയത്. കെ യു ജനീഷ്‌ കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കൊമ്പനെ സ്വീകരിച്ചു.

Lipi 15 Feb 2021, 8:15 pm

ഹൈലൈറ്റ്:

  • കോന്നി ആനക്കൂട്ടിൽ പുതിയ കൊമ്പനെത്തി.
  • കോടനാട് നീലകണ്ഠനാണ് കോന്നിയിൽ എത്തിയത്.
  • കോന്നിയിൽ എത്തിയ നീലകണ്ഠന് ആവേശോജ്വല സ്വീകരണം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോന്നി: കോന്നി ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് പുതിയ അതിഥിയായി ഇനി നീലകണ്ഠൻ ഉണ്ടാകും. കോടനാട് നിന്നാണ് പെരുമയേറിയ കോന്നി ആനക്കൂടിനും വിനോദ സഞ്ചാരികൾക്കും ആവേശം പകരാൻ നീലകണ്ഠൻ എത്തിച്ചേർന്നത്. കോന്നിയിൽ എത്തിയ നീലകണ്ഠനെ കെ യു ജനീഷ്‌ കുമാർ എംഎൽഎ, വനം വകുപ്പ് അധികൃതർ തുടങ്ങിയവർ മാല അണിയിച്ച്, വാഴപ്പഴം നൽകി സ്വീകരിച്ചു.
സിപിഎമ്മിലെ രാജുവോ, കേരള കോൺഗ്രസിലെ രാജുവോ? റാന്നി സീറ്റ് കൈമാറ്റം സിപിഎമ്മിന് കീറാമുട്ടി! ആശയക്കുഴപ്പം

ഒന്നാം പാപ്പാൻ മഹേഷ്, രണ്ടാം പാപ്പാൻ ബിജു തുടങ്ങിയവർ നീലകണ്ഠനൊപ്പം ഉണ്ടായിരുന്നു. കോന്നി ആനത്താവളത്തിലെ മണിയൻ ഉൾപ്പടെയുള്ള ആനകൾ ചരിഞ്ഞതോടെയാണ് കോടനാട് നീലകണ്ഠനെ വനം വകുപ്പ് അധികൃതർ കോന്നി ആനത്താവളത്തിൽ എത്തിച്ചത്. 1996 ൽ മലയാറ്റൂർ വനത്തിൽ നിന്നും രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിക്കുന്നത്. കോടനാട് തന്നെയാണ് നീലകണ്ഠൻ വളർന്നത്. കോന്നി സുരേന്ദ്രനും മുത്തങ്ങ സൂര്യയും കോടനാട് നീലകണ്ഠനുമാണ് വനം വകുപ്പിൻ്റെ കുംകി പരിശീലനം ലഭിച്ച ആനകൾ.

'താൻ കേരളത്തിൽ വരുന്നത് ചെന്നിത്തലക്കാരായ ചിലർക്ക് ഇഷ്ടമല്ല'; വിമർശനത്തിന് മറുപടിയുമായി പി എസ് ശ്രീധരൻ പിള്ള

അതേസമയം ആനത്താവളത്തില്‍ കൂടുതല്‍ ആനകളെ എത്തിക്കണമെന്ന് മന്ത്രിയോട് നേരിട്ട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കെ യു ജെനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഏഴ് ആനയെ നല്‍കണം എന്നാവശ്യപ്പെട്ട് കത്തും നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നീലകണ്ഠൻ എന്ന ആനയെ എത്തിച്ചിട്ടുള്ളത്. കോന്നി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആനകളെ തിരികെ എത്തിക്കുന്നതിനും കൂടുതല്‍ ആനകളെ ലഭിക്കുന്നതിനും തുടര്‍ന്നും പ്രവര്‍ത്തനം നടത്തും. ആനത്താവളം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ആവശ്യമായ പദ്ധതികൾ തയാറാക്കുമെന്നും ജെനീഷ് കുമാർ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്