ആപ്പ്ജില്ല

പത്തനംതിട്ടയിൽ പുതിയ കരു നീക്കങ്ങളുമായി ബിജെപി

പന്തളത്തെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം എല്ലാ കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ചെയ്തിരുന്നു. അവര്‍ എല്ലാവരും ഒറ്റക്കെട്ടായാണ് ഭരണ സമിതിയെ പിന്തുണയ്ക്കുന്നത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജ പ്രചരണവുമാണ്. ജില്ലാ നേതൃത്വവും തികഞ്ഞ ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

Samayam Malayalam 26 Oct 2021, 7:55 pm
പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ബിജെപി. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ പുതിയ ജില്ലാ അധ്യക്ഷനായ വി.എ. സൂരജ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
Samayam Malayalam bjp launches new move to strengthen party in pathanamthitta district
പത്തനംതിട്ടയിൽ പുതിയ കരു നീക്കങ്ങളുമായി ബിജെപി


​എല്ലാവർക്കും പ്രവർത്തിക്കാൻ അവസരം

ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ജില്ലയില്‍ മികച്ച മുന്നേറ്റം നേടുന്നതിനായി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ് പ്രാഥമിക ലക്ഷ്യം. ചില തെറ്റിദ്ധാരണകളുടെ പേരില്‍ പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള നടപടികളും പാർട്ടി സ്വീകരിക്കും. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍ അവസരം ഉറപ്പാക്കും. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഒറ്റക്കെട്ടായി ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാനാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കും. പന്തളം നഗരസഭയില്‍ സെക്രട്ടറി ഉണ്ടാക്കിയ അനാവശ്യ വിവാദങ്ങള്‍ ഒഴിച്ച് നിലവില്‍ ഭരണപരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

​പന്തളം പ്രശ്നം

പന്തളത്തെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം എല്ലാ കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ചെയ്തിരുന്നു. അവര്‍ എല്ലാവരും ഒറ്റക്കെട്ടായാണ് ഭരണ സമിതിയെ പിന്തുണയ്ക്കുന്നത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജ പ്രചരണവുമാണ്. ജില്ലാ നേതൃത്വവും തികഞ്ഞ ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ കൗണ്‍സിലര്‍മാര്‍ക്ക് ഭരണപരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെയുള്ള സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് വി.എ. സൂരജ് പറഞ്ഞു.

​ഇന്ധന വില വർധനവ്

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം പ്രക്ഷോഭ പരിപാടികള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. അഴിമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനടക്കം പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികളും ബിജെപി തുടരും. ഇന്ധന വില നിയന്ത്രിക്കാന്‍ അത് ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം, ഇതിനായി സംസ്ഥാനങ്ങളുടെ സമവായം ആവശ്യമാണ്. ഇന്ധന വിലയുടെ നിര്‍ണ്ണയാവകാശം പെട്രോളിയം കമ്പനികള്‍ക്ക് കൈമാറിയത് യുപിഎ സര്‍ക്കാരാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

​അവശ്യ സാധനങ്ങൾ കർണാടകയിൽ നിന്നും....

പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബിജെപിയും സേവാഭാരതിയും സജീവമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രഭുല്‍കൃഷ്ണ എന്നിവരടക്കമുള്ള നേതാക്കള്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിന്നും അവശ്യ സാധനങ്ങളുമായി ട്രക്കുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. അവ ദുരിത ബാധിത മേഖലയിലെ കുടുംബങ്ങള്‍ക്കും ക്യാമ്പുകളിലും വിതരണം ചെയ്തതായും വിഎ സൂരജ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്