ആപ്പ്ജില്ല

അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍; മകന്റെ കാലുപിടിച്ച് അച്ഛന്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കേസെടുത്ത് പോലീസ്

ബന്ധുവീട്ടില്‍ പോയത് ചോദ്യം ചെയ്താണ് മകന്‍ അച്ഛനെ മര്‍ദ്ദിക്കുന്നത്. ഇയാള്‍ മദ്യപിച്ചെത്തി പതിവായി പിതാവിനെ മര്‍ദ്ദിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്ത്.

| Edited byഗിരിഷ്മ എച്ച് നായർ | Samayam Malayalam 23 Jun 2020, 5:09 pm


കവിയൂര്‍: അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. ബന്ധുവീട്ടില്‍ പോയത് ചോദ്യം ചെയ്താണ് മകന്‍ സ്വന്തം പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ മകനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. കവിയൂര്‍ കണിയാമ്പാറ പനങ്ങായില്‍ കൊടഞ്ഞൂര്‍ വീട്ടില്‍ എബ്രഹാം ജോസഫിനെയാണ് 27കാരനായ മകന്‍ അനില്‍ മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

അച്ഛന് നേരെ മകന്‍ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇനി താന്‍ ബന്ധവീട്ടില്‍ പോകില്ലെന്ന് മകന്റെ കാലുപിടിച്ച് പറയുന്ന അച്ഛനേയും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് അനിലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കൂടിനിന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Also Read: മകളുടെ മൃതദേഹം ഒരുനോക്ക് കണ്ടു; അന്ത്യ ചുംബനം പോലും നല്‍കാനാകാതെ സുനിത

എബ്രഹാമും അനിലും മാത്രമാണ് കവിയൂരിലെ വീട്ടില്‍ താമസം. എബ്രഹാമിന്റെ ഭാര്യ മകള്‍ക്കൊപ്പമാണ് താമസം. പോലീസ് പിടിയിലാകുമെന്ന് സൂചന ലഭിച്ചതോടെ അനില്‍ വീട്ടില്‍ നിന്നും കടന്നുകളഞ്ഞു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് തിരുവല്ല എസ്‌ഐ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്