ആപ്പ്ജില്ല

ബിജെപി തിരുവല്ല മണ്ഡലത്തിൽ വെട്ടിനിരത്തൽ, വീഡിയോ റിപ്പോര്‍ട്ട് കാണാം

തിരുവല്ല ബിജെപിയില്‍ പൊട്ടിത്തെറി. പെരിങ്ങരയിലെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. പെരിങ്ങരയില്‍ ഭാരവാഹികളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടുനിന്നുവെന്നും പകരം അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നുമാണ് കണ്ടെത്തല്‍.

Samayam Malayalam 12 Apr 2021, 1:09 pm

ഹൈലൈറ്റ്:

  • തിരുവല്ല ബിജെപിയില്‍ പൊട്ടിത്തെറി
  • പെരിങ്ങരയിലെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു
  • പ്രതിഷേധവുമായി നേതാക്കളും പ്രവര്‍ത്തകരും

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവല്ല: അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവല്ലയിൽ നടപടികൾ ആരംഭിച്ച്‌
ബിജെപി. തിരുവല്ലയിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള പെരിങ്ങരയിലെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടാണ് നടപടി ആരംഭിച്ചിരിക്കുന്നത്. പെരിങ്ങരയിലെ ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകർ തിരുവല്ലയിൽ പ്രവർത്തിക്കാതെ നേരത്തെ സ്ഥാനാർഥി ആകും എന്ന് കരുതിയ അനൂപ് ആന്റണിക്ക് വേണ്ടി അമ്പലപ്പുഴയിൽ പ്രവർത്തിച്ചു എന്നും ഇതിന് പ്രതിഫലം ലഭിച്ചു എന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിരുവല്ലയുടെ ചുമതല ഉള്ള ജില്ലാ വൈസ് പ്രസിഡണ്ട് പിആർ ഷാജിയുടെ റിപ്പോർട്ടും പരിഗണിച്ചാണത്രെ പുറത്താക്കൽ ഉണ്ടായിരിക്കുന്നത്.

പെരിങ്ങര പഞ്ചായത്ത് സമിതി പിരിച്ചു വിട്ടു പുതിയ സമിതി തെരഞ്ഞെടുത്തുകൊണ്ടാണു വെട്ടിനിരത്തലിനു തുടക്കം കുറിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്തെത്തി.

വട്ടിയൂര്‍ക്കാവിലെ വീഴ്ച: നേതാക്കന്മാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി, വീഡിയോ

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന പഞ്ചായത്ത് സമിതി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ മാറ്റുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിൻറെ തുടർച്ചയായി വിവിധ മോർച്ച ഭാരവാഹികളെയും പുറത്താക്കുമെന്ന സൂചനയാണു ലഭിക്കുന്നത്. പുറത്താക്കുന്നതിനായി 50 പേരുടെ പട്ടിക ജില്ലാ പ്രസിഡൻറ് അശോകൻ കുളനട തയാറാക്കിയതായാണു വിവരം ലഭിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 14ന് അശോകൻ കുളനടയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. അശോകൻ കുളനട പിന്മാറണമെന്നാനാവശ്യപ്പെട്ടു ബിജെപിയിലെയും പോഷക സംഘടനകളായ മഹിളാ മോർച്ചയിലെയും യുവമോർച്ചയിലെയും ഒരു വിഭാഗം പരസ്യമായി രംഗത്തു വന്നിരുന്നു. യുവമോർച്ച പ്രവർത്തകർ തിരുവല്ല നഗരത്തിലുൾപ്പെടെ പ്രതിഷേധ പ്രകടനവും നടത്തി. എന്നാൽ, പ്രവർത്തകരുടെ എതിർപ്പുകളെ അവഗണിച്ച നേതൃത്വം അശോകൻ കുളനടയെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നത്.

തൻറെ സ്ഥാനാർത്ഥിത്വത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ പണം വാങ്ങി സംഘടിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം അശോകൻ കുളനട അഭിമുഖത്തിൽ പറഞ്ഞതും വിട്ടു നിന്നവരെ ചൊടിപ്പിച്ചിട്ടുണ്ട്. 25 ശതമാനത്തോളം പ്രവർത്തകർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ബോധ്യമായതോടെയാണ് ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ വെട്ടി നിരത്തലുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് എതിരാളികൾ ആരോപിക്കുന്നത്.


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്