ആപ്പ്ജില്ല

പത്തനംതിട്ടയിൽ 16 കാരനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു

പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ 16 കാരനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു.

Samayam Malayalam 21 Apr 2020, 7:39 pm
പത്തനംതിട്ട: പത്തനംതിട്ട കൊടുമണിൽ 16 വയസുകാരനെ സുഹൃത്തുക്കൾ വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കൽ സ്വദേശി സുധീഷിൻ്റെ മകൻ എസ് അഖിൽ ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് അഖിൽ. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
Samayam Malayalam Crime


Also Read: സ്പ്രിംങ്ക്‌ളറുമായുള്ള കരാര്‍ രാജ്യദ്രോഹപരം, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പി കെ കൃഷ്ണദാസ്

കൈപ്പട്ടൂർ സ്കൂളിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്തു വെച്ചാണ് സംഭവം. അഖിലിനെ കല്ലെറിഞ്ഞുവീഴ്ത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളാകാം കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഖിലിൻ്റെ മൃതദേഹം മറവു ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ നാട്ടുകാർ പിടികൂടിയത്. ഉടൻ കൊടുമൺ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Also Read: യുവജന കമ്മീഷന്‍ ഇടപെട്ടു, നാലുവയസുകാരി കീമോതെറാപ്പിക്കായി ചെന്നൈയിലേക്ക്

അടൂർ താലൂക്ക് ആശുപത്രിയിലേക്ക് അഖിലിൻ്റെ മൃതദേഹം മാറ്റി. പ്രതികൾ രണ്ടുപേരും പ്രായപൂർത്തിയാവാത്തവരാണ്. സംഭവത്തിൽ ലഹരി ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read: കൊവിഡ് 19: പാലക്കാടുകാർക്കും ആശ്വസിക്കാം, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്