ആപ്പ്ജില്ല

കോണ്‍ഗ്രസും ബിജെപിയും കൈ കോര്‍ത്തു, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ നാടകീയ സംഭവങ്ങള്‍, സിപിഎം വിമതന്‍ പഞ്ചായത്ത് പ്രസിഡന്‍റ് !

ബിജെപി യും കോൺഗ്രസും തമ്മിലുള്ള രഹസ്യമായ അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്ത് വരുന്നതെന്നാണ് സിപിഎമ്മിൻ്റെ ആരോപണം.

Samayam Malayalam 31 Dec 2020, 8:38 pm
പത്തനംതിട്ട: ബിജെപിയുമായി നീക്കു പോക്കില്ലെന്ന് പല കോണ്‍ഗ്രസ് നേതാക്കളും പരസ്യപ്രസ്താവന നടത്തുന്നത് ദിനം പ്രതി കേള്‍ക്കുന്നതാണ്. എന്നാല്‍ സിപിഎം ഭരണം പിടിക്കാതിരിക്കാന്‍ എന്ത് തരത്തിലുള്ള സഖ്യവും ആകാം എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നിലപാട്. പത്തനംതിട്ടയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പരസ്യമായി ബിജെപിയുമായി കൈകോര്‍ത്തിരിക്കുന്നത്. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ബിജെപി-കോൺഗ്രസ് സഖ്യം ഭരണം പിടിച്ചു.
Samayam Malayalam cpm rebel candidate elected as thottapuzhassery panchayat president with the support of congress and bjp
കോണ്‍ഗ്രസും ബിജെപിയും കൈ കോര്‍ത്തു, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ നാടകീയ സംഭവങ്ങള്‍, സിപിഎം വിമതന്‍ പഞ്ചായത്ത് പ്രസിഡന്‍റ് !


​സിപിഎം വിമതൻ പ്രസിഡന്‍റായി

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി - കോൺഗ്രസ് അംഗങ്ങൾ വിട്ട് നിന്നതിനെ തുടർന്ന് വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പിലാണ് ബിജെപി പിന്തുണയോടെ സിപിഎം വിമതൻ സിഎസ് ബിനോയ്‌ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസും ബിജെപി യും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടുകളാണ് ഇതിനു പിന്നിലെന്നാണ് എൽഡിഎഫിൻ്റെ ആരോപണം. വർഷങ്ങൾക്ക് ശേഷം പഞ്ചായത്ത് ഭരണം വീണ്ടും പിടിച്ചെടുക്കാമെന്ന ഇടത് മുന്നണിയുടെ മോഹങ്ങൾ മുളയിലെ നുള്ളി കളഞ്ഞാണ് കോൺഗ്രസ് - ബിജെപി സഖ്യം ഭരണം നേടിയത്.

​രഹസ്യമായ അവിശുദ്ധ കൂട്ടുകെട്ട്

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്വം രാജിവച്ച് തിര‍ഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച ബിനോയ്ക്ക് ഇരു സഖ്യങ്ങളുടെയും പിന്തുണയോടെ പ്രസിഡൻറായി. കോൺഗ്രസിന്‍റെ മൂന്ന് ആംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും ബിനോയിക്ക് വോട്ടു ചെയ്തു. അഞ്ച് ഇടത് അംഗങ്ങളും ഒരു യുഡിഎഫ് വിമതനുമാണ് മറുപക്ഷത്ത് ഉണ്ടായിരുന്നത്. എന്നാൽ ബിജെപി യും കോൺഗ്രസും തമ്മിലുള്ള രഹസ്യമായ അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്ത് വരുന്നതെന്നാണ് സിപിഎമ്മിൻ്റെ ആരോപണം.

​വിവാദം

തോണിപ്പുഴ വാർഡ് അംഗമാണ് ബിനോയ്‌. ഇന്നലെ തീരുമാനിച്ചിരുന്ന അധ്യക്ഷ ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ നിന്നും സിഎസ് ബിനോയ്ക്ക് ഒപ്പം കോൺഗ്രസ്, ബിജെപി ആംഗങ്ങളും വിട്ടുനിൽക്കുകയായിരുന്നു. കോൺഗ്രസ് -ബിജെപി അംഗങ്ങൾ സിപിഎം വിമതനെ പിന്തുണച്ചത് വൻ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്