ആപ്പ്ജില്ല

കാലൊടിഞ്ഞ കൊക്കുകൾക്ക് രക്ഷകരായി യുവാക്കളും വനപാലകരും

പത്തനംതിട്ട ജില്ലാ കോടതി അങ്കണത്തിൽ ആണ് കാലൊടിഞ്ഞ കൊക്കുകളെ കണ്ടെത്തിയത്. ഇവയെ പിന്നീട് വനപാലകർ പരിചരിക്കാനായി കൊണ്ടു പോയി

Lipi 13 Sept 2020, 9:37 am
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോടതിക്ക് സമീപം കാലൊടിഞ്ഞ നിലയിൽ കണ്ടെത്തിയ പക്ഷികൾക്ക് തുണയായി യുവാക്കളും വനം വകുപ്പ് ഉദ്യോഗസ്ഥരും. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച പത്തനംതിട്ട ജില്ലാ കോടതിയിൽ എത്തിയതായിരുന്നു കോന്നി കുളത്തുമൺ സ്വദേശികളായ സനു ആർ,ബിബു എസ്,തണ്ണിത്തോട് സ്വദേശി മനീഷ് എന്നിവർ.ഈ സമയത്താണ് ജില്ലാ കോടതി അങ്കണത്തിൽ കാലൊടിഞ്ഞ നിലയിൽ രണ്ട് കൊക്കുകളെ കണ്ടെത്തിയത്.
Samayam Malayalam pathanamthitta kokk
കാലൊടിഞ്ഞ കൊക്കുകൾക്ക് തുണയായി സുമനസുകൾ


Also Read: മന്ത്രി കെടി ജലീലിന്‍റെ രാജി; പത്തനംതിട്ടയിലും യുവജന സംഘടനകളുടെ കനത്ത പ്രതിഷേധം, ലാത്തിച്ചാർജ്

പറക്കാൻ കഴിയാതെ അവശനിലയിലായ കൊക്കുകളുടെ വിഷമസ്ഥിതി മനസ്സിലാക്കിയ ഇവർ കൊക്കുകളെ ജില്ലാ വെറ്ററിനറി ഓഫീസിൽ എത്തിച്ച് ചികിത്സ നൽകി.തുടർന്ന് വെറ്ററിനറി ഓഫീസിൽ നിന്ന് കോന്നി ഡി എഫ് ഒ ഓഫീസുമായി ബന്ധപ്പെട്ടു . കോന്നി ഡിഎഫ്ഒ ആയ ശ്യാം മോഹൻ ലാലിൻ്റെ നിർദ്ദേശാനുസരണം കോന്നിയിൽ നിന്ന് ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് എത്തി കൊക്കുകളെ ഇവരിൽ നിന്ന് ഏറ്റുവാങ്ങി. പറക്കാൻ കഴിയാത്ത രണ്ട് പക്ഷികളെയും ചികിത്സ നൽകി സുഖം പ്രാപിച്ചതിന് ശേഷം വിട്ടയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്