ആപ്പ്ജില്ല

ആറന്മുള ആംബുലൻസ് പീഡനം: പ്രതി നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്നലെ ആശുപത്രിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ പെൺകുട്ടി രക്ഷപെട്ടു

Lipi 18 Sept 2020, 3:33 pm
പത്തനംതിട്ട: കൊവിഡ് ബാധിതയായ 19 കാരിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയായ നൗഫലിനെ ഈ മാസം ഇരുപതാം തീയതി വരെ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ഇന്നലെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Samayam Malayalam noufal driver
അറസ്റ്റിലായ നൗഫൽ


Also Read: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി ഡോ. റിയ ആൻ തോമസ് പോലീസ് പിടിയില്‍

കഴിഞ്ഞ ആറിനു പുലർച്ചെയാണ് പന്തളത്തെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ നൗഫൽ റിമാൻഡിലാണ്. ഇയാളുടെ കൊവിഡ് പരിശോധനാഫലം വരേണ്ടതുള്ളതിനാൽ കാര്യമായ ചോദ്യം ചെയ്യൽ കൂടാതെ റിമാൻഡ് ചെയ്യുകയായിരുന്നു. നൗഫലിന്‍റെ കൊവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന റിപ്പോർട്ട് കൂടി ലഭിച്ചിട്ടുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. അതേ സമയം ആറന്മുളയിൽ ആംബുലൻസിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി ഇന്നലെ ജീവനൊടുക്കാൻ ശ്രമിച്ചു. കോട്ടയം മെഡിക്കൽ
കോളേജിൽ ചികിത്സയിൽ കഴിയവെയാണ് പന്തളം സ്വദേശിനിയായ 19കാരി ജീവനൊടുക്കാൻ ശ്രമിച്ചത്.

Also Read: ഓതറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഇ- ഹെൽത്ത് സംവിധാനം; മുൻഗണനയും പരിശോധനയും ഏകീകൃത നമ്പറിലൂടെ

വ്യാഴാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലായിരുന്നു കൊവിഡ് രോഗികൂടിയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ആശുപത്രിജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പെൺകുട്ടി രക്ഷപെട്ടത്. പിന്നീട് മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരെത്തി പെൺകുട്ടിയുമായി സംസാരിച്ചു. ആംബുലൻസ് ഡ്രൈവർ മാനഭംഗത്തിനിരയാക്കിയതും കൊവിഡ് രോഗം മൂലമുണ്ടായ മാനസിക സംഘർഷവുമാകാം ജീവനൊടുക്കാൻ‌ പ്രേരിപ്പിച്ചതെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. കായംകുളം സ്വദേശിയായ പ്രതി നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയുമാണ്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെണ്‍കുട്ടി മൊബൈൽ ഫോണിൽ പകർത്തിയത് കേസിൽ നിർണായകമാകും.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്