ആപ്പ്ജില്ല

സാമ്പത്തിക തട്ടിപ്പ്; വ്യാജ രേഖ ചമച്ചും വ്യാജ ഒപ്പിട്ടും ലോണ്‍ തരപ്പെടുത്തി, പഴകുളം സർവീസ് സഹകരണ ബാങ്ക് മാനേജർക്കും പ്യൂണിനുമെതിരെ കേസ്

പത്തനംതിട്ട ജില്ലാ അസിസ്റ്റൻ്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ഇവർ സാമ്പത്തിക തട്ടിപ്പ്ന ടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജർ ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Lipi 12 Sept 2020, 1:38 am
അടൂർ: പഴകുളം സർവീസ് സഹകരണബാങ്ക് അടൂർ ബോയ്സ് ഹൈസ്കൂൾ ശാഖയിൽനിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാനേജർക്കും പ്യൂണിനുമെതിരേ അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ടായിരത്തി പതിനേഴിൽ ഇവർ പലപ്പോഴായി നാൽപ്പത്തി അഞ്ച് ലക്ഷം രുപ തട്ടിയെടുത്തതായി ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ എസ്ബി അക്കൗണ്ടിൽനിന്ന് വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും ലോൺ തരപ്പെടുത്തിയെന്നാണ് ഓഡിറ്റിംങ്ങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത് .
Samayam Malayalam പഴകുളം സർവീസ്  സഹകരണ ബാങ്ക്


Also Read: സെപ്തംബര്‍ 21 മുതല്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍; ചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം, ഇളവുകള്‍ ഇങ്ങനെ...

പത്തനംതിട്ട ജില്ലാ അസിസ്റ്റൻ്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജർ ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വയുഡിഎഫ് ഭരണസമിതിയായിരുന്നു വർഷങ്ങളായി ബാങ്ക് ഭരിച്ചിരുന്നത്. തുടർന്ന് ചില കാരണങ്ങളാൽ ഭരണസമിതി പിരിച്ചുവിടുകയും സിപിഎം അനുഭാവികളായ മൂന്നുപേർ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വരുകയും ചെയ്തു.

Also Read: ഏറ്റുമാനൂർ നഗരസഭയിൽ ഹരിതകർമ്മ സേനയെ മറയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; അന്വേഷിക്കാൻ കൗൺസിൽ തീരുമാനം, മുൻ നഗരസഭ അക്കൗണ്ടന്‍റ് കുടുക്കിലേയ്ക്ക്!!

ഇപ്പോൾ ഇതേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായ രാധാകൃഷ്ണകുറുപ്പ് നൽകിയ പരാതിയിലാണ് മാനേജർക്കെതിരെയും പ്യൂണിനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻപ് നിരവധി വിവാദങ്ങളുണ്ടായെങ്കിലും ഇപ്പോഴാണ് പോലീസിൽ പരാതി നൽകുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അടൂർ പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്