ആപ്പ്ജില്ല

കോന്നിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ തീപിടിത്തം; വൻ നാശനഷ്ടം

കോന്നിയിൽ ഓൺലൈൻ മാർക്കറ്റിംങ്ങ് ഡെലിവറി സ്ഥാപനത്തിൽ തീപിടിത്തം. പോലീസും ഫയർ ഫോഴ്സും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സാധന സാമഗ്രികൾ കത്തിനശിച്ചു.

Lipi 16 Sept 2020, 8:55 pm
കോന്നി : കോന്നി മാമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാർക്കറ്റിംങ്ങ് ഡെലിവറി സ്ഥാപനത്തിലുണ്ടായ തീപിടിത്തതിൽ വൻ നാശം. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംങ്ങ് സ്ഥാപനങ്ങളുടെ സാധനങ്ങൾ വിതരണം ചെയ്യുന്ന കെട്ടിടത്തിലാണ് രാത്രി എട്ടുമണിയോടെ തീപിടിത്തമുണ്ടായത്. ഡെലിവറിക്കായി വെച്ചിരിക്കുന്ന സാധന സാമഗ്രികൾ പൂർണമായും കത്തിനശിച്ചു. കോന്നി പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Samayam Malayalam Konni Fire
തീപിടിത്തം



Also Read: കരുതിയിരിക്കുക! കർട്ടൺ വ്യാപാരത്തിൻ്റെ മറവിൽ വീണ്ടും അക്രമം; വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടി

Also Read: ശ്രീധരൻ വൈദ്യൻ കണ്ണുകൾ ദാനം ചെയ്തത് 25 വർഷം മുൻപ്; ജില്ലയിലെ ആദ്യ അവയവദാനത്തിന് ഇന്ന് കാൽനൂറ്റാണ്ട്!

Also Read: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഓരോ പരാതിക്കും പ്രത്യേകം എഫ്‌ഐആര്‍ വേണമെന്ന് കോടതി

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്