ആപ്പ്ജില്ല

രോഗി മരിച്ച സംഭവം: ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസിൽ രോഗി മരിച്ചെന്ന വാദം തെറ്റെന്നു ആശുപത്രി അധികൃതർ. ആംബുലൻസിൽ ഓക്സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്.

guest Sudheesh-Kumar-T-K | Lipi 16 Aug 2022, 4:03 pm

ഹൈലൈറ്റ്:

  • ആംബുലൻസിൽ രോഗി മരിച്ചെന്ന വാദം തെറ്റെന്നു ആശുപത്രി അധികൃതർ.
  • ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കിയിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്.
  • തുടരന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pathanamthitta Ambulance Patient Death
പ്രതീകാത്മക ചിത്രം.
പത്തനംതിട്ട: ആംബുലൻസിൽ രോഗി മരിച്ചെന്ന വാദം തെറ്റെന്നു ആശുപത്രി അധികൃതർ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടുപോയ ആംബുലൻസിൽ ഓക്സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോഗിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തും എന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
17 വയസുകാരിയെ തട്ടിക്കൊണ്ടുവന്നു, പീഡിപ്പിച്ചു; ബംഗാൾ സ്വദേശി പത്തനംതിട്ടയിൽ പിടിയിൽ
ആരോപണം ഉയർന്നതോടെ ജില്ല മെഡിക്കൽ ഓഫീസറോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു. ഞായറാഴ്ചയാണ് വെൺപാല സ്വദേശി രാജൻ മരിച്ചത്. ആംബുലൻസിൽ ഓക്സിജൻ ലഭ്യമാക്കാത്തതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് രാജൻ മരിച്ചത് എന്നായിരുന്നു ബന്ധുക്കളുടെ പരാതി. വണ്ടാനം ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

വീണാ ജോർജ് ഉയർത്തിയ പതാക കയറിൽ കുടുങ്ങി, തിരിച്ചിറക്കി വീണ്ടും ഉയർത്തി; സംഭവം പത്തനംതിട്ടയിൽ

അതേസമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും ഓക്സിജൻ ഉള്ള ആംബുലൻസിലാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം രോഗിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓക്സിജൻ്റെ അളവ് വളരെ കുറഞ്ഞ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രാജൻ്റെ നില അതീവ ഗുരുതരമായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്