ആപ്പ്ജില്ല

ശബരിമലയിലെ മേൽശാന്തിയെ കൗശിക് നറുക്കെടുക്കും, ഋഷികേശ് മാളികപ്പുറത്തെയും

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുത്തു. ശബരിമലയിലെ മേൽശാന്തിയെ കൗശികും മാളികപ്പുറം മേൽശാന്തിയെ ഋഷികേശും നറുക്കെടുക്കും.

Lipi 14 Oct 2020, 11:38 pm
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിന് പന്തളം കൊട്ടാരത്തിൽ നിന്നും കുട്ടികളെ നിശ്ചയിച്ചു. കൊട്ടാരം വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജയും, കൊട്ടാരം നിർവാഹക സമിതി ഭാരവാഹികളും ചേർന്നാണ് നറുക്കെടുപ്പിനുള്ള കുട്ടികളെ നിശ്ചയിച്ചത്. കൗശിക് കെ വർമ്മ ശബരിമലയിലെയും, ഋഷികേശ് വർമ്മ മാളികപ്പുറത്തെയും മേൽശാന്തിമാരുടെ നറുക്കെടുക്കും.
Samayam Malayalam Sabarimala Priest Draw
കൗശിക്, ഋഷികേശ്


Also Read: ശബ്ദ സൗന്ദര്യത്തിൻ്റെ സംസ്ഥാന പുരസ്കാര നിറവിൽ പത്തനംതിട്ട, അഭിമാനമായി ശ്രീശങ്കർ ഗോപിനാഥും വിഷ്ണു ഗോവിന്ദും

പന്തളം നാലുകെട്ട് കൊട്ടാരത്തിൽ കേരള വർമ്മയുടെയും, പള്ളം കൊട്ടാരത്തിൽ സീതാലക്ഷ്മി വർമ്മയുടെയും മകനാണ് കൗശിക് കെ വർമ്മ. പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൗശിക്. പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടെയും എറണാകുളം മംഗള മoത്തിൽ പാർവതി വർമ്മയുടെയും മകനാണ് ഋഷികേശ് വർമ്മ. എറണാകുളം ഭവൻസ് മന്ദിർ ഹരിനഗർ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഋഷികേശ്.

Also Read: പന്തളത്ത് ദളിത് വിദ്യാര്‍ത്ഥിക്ക് പോലീസ് മര്‍ദ്ദനം; പ്രതിഷേധം ശക്തം

പതിനാറാം തീയതി ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ടുനിറച്ച് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം ഇരുവരും മലകയറും. തുലാം ഒന്നാം തീയതിയായ പതിനേഴിന് രാവിലെയാണ് ശബരിമലയിൽ മേൽശാന്തിമാരുടെ നറുക്കെടുപ്പ്. അടുത്ത മണ്ഡല-മകരവിളക്ക് സീസൺ വരെയാണ് തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാരുടെ കാലാവധി.



പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്