ആപ്പ്ജില്ല

മലങ്കര കത്തോലിക്കാ സഭയുടെ സാന്തോം ഹൗസിങ് പദ്ധതി : താക്കോല്‍ ദാനം നടത്തി

മലങ്കരകത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയുടെ പദ്ധതിയിലാണ് വീടുകൾ നിർമിച്ചത്. രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, മുന്‍ രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവർ ചേർന്നാണ് താക്കോൽദാനം നടത്തിയത്

Lipi 21 Sept 2020, 4:20 pm
പത്തനംതിട്ട: പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത നടപ്പാക്കുന്ന സാന്തോം ഹൗസിങ് പദ്ധതിപ്രകാരം പണി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, മുന്‍ രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ ചേര്‍ന്ന് നടത്തി.
Samayam Malayalam santhom
വീടുകളുടെ താക്കോൽ കൈമാറുന്നു


Also Read: മത്തായിയുടെ മരണം: ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാൻ വനം വകുപ്പിൻ്റെ കൂട്ട സ്ഥലമാറ്റ നാടകം, വിവരാവകാശ രേഖ പുറത്ത്

മൈലപ്രയില്‍ സഭാ വക സ്ഥലത്ത് ആറു വീടുകളാണ് പണിയുന്നത്. ഇതില്‍ നാലു വീടുകളുടെ താക്കോല്‍ദാനമാണ് നടത്തിയത്. രണ്ട് വീടുകള്‍ കൂടി ഉടന്‍ കൈമാറും. അൻപത് ലക്ഷത്തോളം രൂപ ചെലവിലാണ് നിലവിലെ പദ്ധതി പൂര്‍ത്തിയാക്കുന്നതെന്ന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. രൂപതയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകയാണ് വിനിയോഗിച്ചത്. അനുഗ്രഹ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അൻപത് ലക്ഷം രൂപയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയിട്ടുണ്ട്.

Also Read: പ്രളയത്തിൽ നടപ്പാത തകർന്നു, പാർക്ക് നിർമാണം പാതിവഴിയിൽ; പെരുന്തേനരുവിയിൽ വികസനം അകലെ

മാതാ കൺസ്ട്രക്ഷൻ കമ്പനിയാണ് വീടുകളുടെ നിർമ്മാണം നടത്തുന്നത് വികാരി ജനറല്‍ മോണ്‍. ഡോ. ഷാജി മാണികുളം, മേരിമക്കള്‍ സന്യാസിനി സമൂഹം സെന്റ് മേരീസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേഴ്‌സി ജോണ്‍, ബഥനി സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ ഹൃദ്യ, ജോസ് ചാമക്കാലായില്‍ കോറെപ്പിസ്‌കോപ്പ, പ്രൊക്യുറേറ്റര്‍ ഫാ. സിജോ ജയിംസ് ചരിവുപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി മാത്യു പാറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്