ആപ്പ്ജില്ല

ചൈന, മോസ്കോ, വത്തിക്കാൻ, വിയറ്റ്നാം നിവാസികളും നാളെ പോളിങ് ബൂത്തിലേക്ക്..! വോട്ടെടുപ്പിനൊരുങ്ങി കോന്നി

കോന്നിയിൽ വോട്ടെടുപ്പിനായി തയാറെടുത്ത് ചൈന- മോസ്കോ- വത്തിക്കാൻ നിവാസികൾ.

Lipi 7 Dec 2020, 9:07 pm
കോന്നി: തദ്ദേശ തെരഞ്ഞെടുപ്പിൽ ‍മുന്നണികളും സ്ഥാനാർഥികളും ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നാളെ ജില്ലയിലുള്ളവർ പോളിംങ്ങ് ബൂത്തിലെത്തും. കോന്നിയിലെ ചൈന, വിയറ്റ്‌നാം, വത്തിക്കാന്‍, മോസ്‌കോ നിവാസികളും വോട്ടെടുപ്പ് ദിവസത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇവരെന്താ കോന്നിയിൽ വോട്ടു ചെയ്യുന്നത് എന്ന് ചോദിക്കാൻ വരട്ടെ. പേരു കൊണ്ടു വ്യത്യസ്തത പുലര്‍ത്തുന്ന ചൈനാമുക്കും വിയറ്റ്‌നാമും വത്തിക്കാനും മോസ്‌കോയും വകയാര്‍ മേഖലയിലാണ്. അതിനാൽ ഈ സ്ഥലങ്ങള്‍ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
Samayam Malayalam Konni China muk
കോന്നി


Also Read: ഈ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, വായ്‌പ നൽകുമെന്ന പേരിൽ വൻ തട്ടിപ്പ്; ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി

മുൻപ് ഇന്ത്യ- ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനാമുക്കിന്‍റെ പേരുമാറ്റണ പൊതുജനവികാരം ഉയർന്നു വന്നിരുന്നു. തുടർന്ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് പ്രമേയവും വന്നിരുന്നു. എന്നാല്‍ തുടർന്നുണ്ടായ പ്രാദേശിക എതിര്‍പ്പിനു കാരണമായതോടെ പ്രമേയം പിന്‍വലിച്ചു. വിയറ്റ്‌നാമും ചൈനാ മുക്കും ഒരു കാലത്ത് ഇടതുപക്ഷ പ്രവര്‍ത്തകരുടെ സജീവ മേഖലയായിരുന്നു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ കേരളത്തിലെ സന്ദർശനവേളയിൽ അദ്ദേഹം ചൈനമുക്കുവഴി കടന്നു പോയിരുന്നു. യാത്രയ്ക്കിടയിൽ വഴിയരികിൽ കമ്മ്യൂണിസ്റ്റ് കൊടികൾ മാത്രം കണ്ടപ്പോൾ നെഹ്റു അടുത്തിരുന്ന ആളോട് ചോദിച്ചുവത്രേ ഈ സ്ഥലം മാത്രമെന്താ ചൈനയാണോ..? ഇത്രയധികം കമ്മ്യൂണിസ്റ്റ് കൊടികൾ താൻ ചൈനയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് അങ്ങനെയാണ് ഈ സ്ഥലത്തിന് ചൈനമുക്ക് എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്.

Also Read: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ; വീഡിയോ

അതേസമയം വകയാറിലെ നിരവധി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ വത്തിക്കാനിലും മോസ്‌കോയിലും ഉള്ളതിനാല്‍ ആ ദേശത്തിന് ആ പേരു കൈവന്നതാണെന്നാണ് പറയപ്പെടുന്നത്. ഏതായാലും പേരു കൊണ്ടുശ്രദ്ധേയമായ വിദേശ നഗരങ്ങളുടെ പേരിലുള്ള വാര്‍ഡുകളിലെ വോട്ടര്‍മാര്‍ ഇക്കുറിയും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള തയാറെടുപ്പിലാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടറുപ്പിച്ചു സ്ഥാനാർഥികളും മുന്നണികളും തയാറായിരിക്കുകയാണ്.


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്