ആപ്പ്ജില്ല

നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്ക് ശ്രമം, പ്രതിയുമായി ബന്ധമില്ലെന്ന് അടൂർ പ്രകാശ് എംപി

പ്രകൃതിവിരുദ്ധ പീഡന കേസിൽ റിമാൻഡിലായ മനീഷ് മുറിഞ്ഞകൽ തന്‍റെ പേഴ്സനൽ സ്റ്റാഫ്‌ അംഗം അല്ലെന്ന് അടൂർ പ്രകാശ് എംപി അറിയിച്ചു. ഇതു സംബന്ധിച്ച് ചില കുബുദ്ധികൾ തെറ്റായ പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അടൂർ പ്രകാശ് എംപി വ്യക്തമാക്കി.

Samayam Malayalam 16 Mar 2022, 12:14 pm
പത്തനംതിട്ട: പഠനാവശ്യത്തിനായി വിദ്യാർത്ഥി ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരം വാട്ട്സപ്പ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്ത യുവാവ് പോലീസിൻ്റെ പിടിയിലായി. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനോഹരൻ്റെ മകൻ മനീഷാണ് (32) കുടൽ പോലീസിൻ്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾ അറസ്റ്റിൽ ആയിരിക്കുന്നത്.
Samayam Malayalam koodal murinjakal native maneesh arrested
നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്ക് ശ്രമം, പ്രതിയുമായി ബന്ധമില്ലെന്ന് അടൂർ പ്രകാശ് എംപി


​പിടിഎ ഭാരവാഹി

ഈ മാസം ഏഴാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയുള്ള കാലയളവിലാണ് പ്രതി പതിനഞ്ചുകാരനായ വിദ്യാർത്ഥിയോട് ഇപ്രകാരം പ്രവർത്തിച്ചത്. കുട്ടി പഠിക്കുന്ന സ്കുളിലെ പിടിഎ ഭാരവാഹി കൂടിയായ ഇയാൾ അതെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുടെ നമ്പർ കൈവശപ്പെടുത്തി ഫോണിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞ വിദ്യാർത്ഥി പതിമൂന്നാം തീയതി വീട്ടുകാരോടൊപ്പം കൂടൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

​ആദ്യം കുറ്റം നിഷേധിച്ചു

തുടർന്ന് കുട്ടിയുടെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷണം ആരംഭിച്ചു കൂടൽ പോലീസ് അന്ന് രാത്രി തന്നെ മുറിഞ്ഞകലിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും പ്രതി കുറ്റം നിഷേധിച്ചു. തുടർന്നുള്ള പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ കുടൽ പോലീസ് ഇൻസ്പെക്ടറെ കൂടാതെ എസ് ഐ അലി അസ്കർ, എഎസ്ഐ അനിൽ കുമാർ സിപിഒമാരായ അരുൺ, ടെന്നിസൺ എന്നിവരും ഉണ്ടായിരുന്നു.

​എംപിയുമായി ബന്ധമില്ല

അതേ സമയം പ്രകൃതിവിരുദ്ധ പീഡന കേസിൽ റിമാൻഡിലായ മനീഷ് മുറിഞ്ഞകൽ തന്‍റെ പേഴ്സനൽ സ്റ്റാഫ്‌ അംഗം അല്ലെന്ന് അടൂർ പ്രകാശ് എംപി അറിയിച്ചു. ഇതു സംബന്ധിച്ച് ചില കുബുദ്ധികൾ തെറ്റായ പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അടൂർ പ്രകാശ് എംപി വ്യക്തമാക്കി. കോന്നിയിൽ എത്തുമ്പോൾ മനീഷ് തന്‍റെ വാഹനത്തിൽ കയറി മുറിഞ്ഞകല്ലിൽ ഇറങ്ങുന്നതല്ലാതെ പ്രതിയുമായി ഒരു ബന്ധവും ഇല്ല. എന്നാൽ, ഇപ്പോഴും ഇയാൾ തന്‍റെ ഫേസ്ബുക്കിൽ എം.പിയുടെ പേഴ്സനൽ സ്റ്റാഫ്‌ ആണെന്ന് പരിചയപ്പെടുത്തിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും ആരും അത് വിശ്വാസത്തിൽ എടുക്കരുതെന്നും എം പി അഭ്യർത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്