ആപ്പ്ജില്ല

സുരക്ഷിത യാത്രയൊരുക്കി കെഎസ്ആർടിസി; പത്തനംതിട്ട- ബെംഗളൂരു ഓണം സ്പെഷ്യൽ സർവീസിന് ലഭിച്ചത് മികച്ച പ്രതികരണം

കഴിഞ്ഞ മാസം 25 മുതൽ 31 വരെ ആറ് ദിവസമാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. യാത്രക്ക് മുൻപായി യാത്രക്കാർ എല്ലാവരും കൊവിഡ് ജാഗ്രതയിൽ റജിസ്റ്റർ ചെയ്ത് പാസ് ഉറപ്പാക്കണം

Lipi 4 Sept 2020, 12:21 pm
പത്തനംതിട്ട: കെഎസ്ആർടിസിയുടെ പത്തനംതിട്ട- ബെംഗളൂരു ഓണം സ്പെഷ്യൽ സർവീസിന് മികച്ച പ്രതികരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സർവീസ് ആരംഭിച്ചത്. സർവ്വീസ് ആരംഭിച്ച 25 ാം തീയതി മുതൽ 31 ാം തീയതി വരെ കെഎസ്ആർടിസി സർവീസിന് 437834 രൂപയാണ് വരുമാനമായി ലഭിച്ചത്. കൊവിഡ് കാലത്ത് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഒരു ദീർഘദൂര സർവീസിന് ലഭിക്കുന്ന കൂടിയ വരുമാനമാണ് ഇതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും നടത്തുന്ന സർവീസ് ഞായറാഴ്ച വരെയാണ് ഉണ്ടാകുക.
Samayam Malayalam KSRTC Pathanamthitta Bengaluru
പത്തനംതിട്ട- ബെംഗളൂരു കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ്


Also Read: രേഖയില്ലാതെ വാഹനം നിരത്തിലിറക്കിയാൽ ഉടൻ പിടി വീഴും!! പിഴയടക്കാൻ കേന്ദ്രീകൃത വെബ്‌സൈറ്റ്

തിരുവല്ല, കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണ് സർവീസ് നടത്തുന്നത്. അവിടെ നിന്നുള്ള ബസ് ദിവസവും വൈകിട്ട് ഏഴരയ്ക്ക് പുറപ്പെടും. കൊവിസ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സുരക്ഷിത യാത്രയ്ക്കു വേണ്ടി ഓരോ സർവീസിനു ശേഷവും അണുനശീകരണം നടത്തും. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ യാത്രക്കാരെ ബസിൽ കയറ്റുകയുള്ളൂ യാത്രക്കാർ കൈകൾ സാനിറ്റൈസ് ചെയ്യുകയും. മാസ്ക് ധരിക്കുകയും ചെയ്യണം.

Also Read: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്: പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി

ജീവനക്കാർ ത്രീ ലെയർ മാസ്ക്കും മുഖത്ത് ഷീൽഡും നിർബന്ധമായും ധരിച്ചിരിക്കണം യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ഭക്ഷണം യാത്രക്കാർ കരുതണം. സീറ്റ് കെഎസ്ആർടിസിയുടെ ഓൺലൈൻ സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. അതോടൊപ്പം എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്