ആപ്പ്ജില്ല

കോൺഗ്രസ് പ്രവർത്തകനെ സിപിഎം നേതാവ് പൊതു നിരത്തിൽ തല്ലി; സംഭവം കുന്നന്താനത്ത്

റോഡിലൂടെ യാത്ര ചെയ്തിരുന്ന തന്നെ അരുൺ ബാബു ആണ് ആദ്യം പ്രകോപനമില്ലാതെ മർദിച്ചതെന്നാണ് സുബിൻ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ്

ഹൈലൈറ്റ്:

  • കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചു
  • സിപിഎം നേതാവിനെതിരെ പരാതി
  • മർദ്ദനത്തിൻ്റെ വീഡിയോ പ്രചരിക്കുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പത്തനംതിട്ട: മല്ലപ്പള്ളി കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ പൊതു നിരത്തിൽ വച്ച് പരസ്യമായി മർദിച്ചത് വിവാദത്തിൽ. നേരത്തെ നിരവധി തവണ നടപടികൾ നേരിട്ട സി പി എം കുന്നന്താനം ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് ബി സുബിൻ ആണ് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. ആദ്യം വാക്കേറ്റവും പിന്നീട് കയ്യേറ്റവും നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്തോടെ ഇക്കാര്യത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ലോക്കൽ സെക്രട്ടറി എസ് ബി സുബിൻ കോൺഗ്രസ് പ്രവർത്തകനായ അരുൺ ബാബുവിനെ ആണ് നടുറോഡിൽ മർദ്ദിച്ചത്. പാലയ്ക്കൽ തകിടി ഗവ. സെന്‍റ് മേരിസ് ഹൈസ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ നേരത്തെയും വാക്കേറ്റം ഉണ്ടായിരുന്നു.

Also Read : കാട്ടാന ശല്യം തുടർന്നാൽ ഷാർപ്പ് ഷൂട്ടർമാരെ ഇറക്കി ആനകളെ വെടിവെച്ച് വീഴ്ത്തും; വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു

2014 മുതൽ 2022 വരെ പാലയ്ക്കൽ തകിടി ഗവ. സെന്‍റ് മേരിസ് ഹൈസ്കൂൾ പി ടി എ പ്രസിഡന്‍റായിരുന്ന സുബിൻ ജില്ലാ പ്ലാനിങ് കമ്മറ്റിയിൽ സർക്കാർ നോമിനി ആണ്. കുന്നന്താനം ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ച നേതാവാണ്.

മർദ്ദനമേറ്റ അരുൺ ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സുബിൻ അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവ സ്ഥലത്തേക്ക് നാട്ടുകാരും യാത്രക്കാരും എത്തി ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. കൂടുതൽ ആൾക്കാർ എത്തും മുൻപ് സുബിൻ ഇവിടെ നിന്നും പോകുകയും ചെയ്തു.

Also Read : പുഴയിൽ കുളിക്കുന്നതിനിടയിൽ താഴ്ന്നു പോയി, ഇടുക്കിയിൽ 13കാരന് ദാരുണാന്ത്യം

എന്നാൽ റോഡിലൂടെ യാത്ര ചെയ്തിരുന്ന തന്നെ അരുൺ ബാബു ആണ് ആദ്യം പ്രകോപനമില്ലാതെ മർദിച്ചതെന്നാണ് സുബിൻ പറയുന്നത്. ഇതിന് ശേഷം ഉണ്ടായ സംഭവങ്ങൾ മനപൂർവം സൃഷ്‌ടിച്ച ശേഷം റെക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുക ആണെന്നും അദ്ദേഹം പറയുന്നു. പൊതു നിരത്തിലെ മർദനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്