പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ യുവതിയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം ഔസേഫിന്റെ മകൻ രാജു (55) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയിലേക്ക് സർവീസ് നടത്തിയ ബസിൽ യാത്ര ചെയ്ത യുവതിയോട് രാജു അപമാര്യാദയായി പെരുമാറുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
ബസിൻ്റെ സീറ്റിൽ ഇരുന്ന യാത്രക്കാരിയുടെ അരികിൽ നിന്ന് യാത്ര ചെയ്ത പ്രതി മോശമായി പെരുമാറുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും രാജുവിനെ തടഞ്ഞു വെക്കുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസിലെ മോശം അനുഭവം ചൂണ്ടിക്കാട്ടി യുവതി സ്റ്റേഷനിൽ ഹാജരായി പരാതി സമർപ്പിച്ചു. കേസെടുത്ത പോലീസ് ബസിൽ പരിശോധന നടത്തി. രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
Read Latest Local News and Malayalam News