ആപ്പ്ജില്ല

സഹോദരികളുടെ ഭർത്താക്കന്മാർ തമ്മിൽ വഴക്ക്; ഒരാൾക്ക് വെട്ടേറ്റു, ഒരാൾ ജീവനൊടുക്കി

കുടുംബഴക്കിനെ തുടർന്ന് ഭാര്യയുടെ സഹോദരിയുടെ ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം 48കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. പത്തനംതിട്ട അടൂരിൽ ഞായറാഴ്ചയാണ് സംഭവം

Edited byജിബിൻ ജോർജ് | Samayam Malayalam 15 May 2023, 9:57 pm

ഹൈലൈറ്റ്:

  • സഹോദരി ഭർത്താക്കൻമാർ തമ്മിലുണ്ടായ കുടുംബവഴക്ക്.
  • ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിച്ച ശേഷം 48കാരൻ ജീവനൊടുക്കി.
  • ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam man end his life in pathanamthitta
വേണു. Photo: Samayam Malayalam
പത്തനംതിട്ട: സഹോദരികളുടെ ഭർത്താക്കൻമാർ തമ്മിലുണ്ടായ കുടുംബവഴക്കിനിടെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒരാൾ ജീവനൊടുക്കി. പത്തനംതിട്ട അടൂർ നെടുമണ്‍ കാവ് ചക്കി മുക്ക് അഖില ഭവനില്‍ വേണു (48) വിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിച്ച ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആദ്യം തോക്ക് ചൂണ്ടി; പിന്നീട് കത്തി വീശി എക്സൈസ് ഉദ്യോഗസ്ഥന്റെ വിരൾ അറുത്തു; ലഹരിറാക്കറ്റിലെ മുഖ്യ കണ്ണി; തന്ത്രപരമായി ചിഞ്ചു മാത്യുവിനെ പിടികൂടി എക്സൈസ്
ഞായറാഴ്ച ഉച്ചയ്ക്ക് 12. 40 നായിരുന്നു സംഭവം. വേണുവിന്‍റെ വീട്ടില്‍ വന്ന ഭാര്യയുടെ സഹോദരി ഭര്‍ത്താവ് ശിവന്‍ കുട്ടിയുടെ വേണു വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തോളിന് വെട്ടേറ്റ ശിവന്‍ കുട്ടിയെ ഉടൻ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശിവന്‍ കുട്ടിയുമായി ബന്ധുക്കൾ ആശുപത്രിയിലേക്ക് പോയ സമയത്ത് വേണു മുറിയില്‍ കയറി കതകടച്ചു. ഏറെ സമയമായിട്ടും ഇയാൾ കതക് തുറക്കാത്തതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ് കൊടുമണ്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് കതക് ചവിട്ടിത്തുറന്നപ്പോള്‍ വേണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ താഴെയിറക്കി കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

'കൊവിഡ് കാലത്തും പ്രളയ സമയത്തും കേന്ദ്രം കേരളത്തെ അവഗണിച്ചു'; സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി
പതിവായി മദ്യപിച്ചെത്തി വേണു രണ്ടു ദിവസമായി വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നതറിഞ്ഞ് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു ശിവന്‍കുട്ടി. വെട്ടേറ്റ ശിവന്‍ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. വേണുവിന്‍റെ ഭാര്യ: സുനിത. മക്കള്‍: അശ്വതി, അഖില.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്