ആപ്പ്ജില്ല

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് നൂറ് വര്‍ഷം കഠിന തടവും പിഴയും

ഗര്‍ഭിണിയായതോടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ബിനു പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്. തുടര്‍ന്ന്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 22 Jan 2023, 4:03 pm

ഹൈലൈറ്റ്:

  • രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്
  • ഇത് പെണ്‍കുട്ടിയ്ക്ക് നല്‍കണം
  • ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Binu (1)
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം കഠിന തടവും പിഴയും. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട പോക്‌സോ കോടതിയുടേതാണ് നിര്‍ണായക വിധി. 2020 ലാണ് കേസിനാസ്പദമായ സംഭവം.
Also Read: റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്. ഇത് പെണ്‍കുട്ടിയ്ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാം. ഒന്നിച്ച് അനുഭവിക്കുകയാണെങ്കില്‍ 80 വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതി. ബന്ധു വീട്ടിലെത്തിയ 15 കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ബിനുവിന്റെ വീടിന് അടുത്താണ് പെണ്‍കുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ബിനു പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്. തുടര്‍ന്ന്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Also Read: ഭീതി പരത്തി കടന്നലുകളും തേനീച്ചകളും, എട്ട് പേർക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

സംഭവത്തിന് ശേഷം ബിനു ഒളിവില്‍ പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

പമ്പ മുതല്‍ സന്നിധാനം വരെ ശുചീകരണം നടത്തി

'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ഭാഗമായി പൊലീസ് സേന ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുമായി ചേര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ശുചീകരണം നടത്തി. ആയിരത്തോളം വളണ്ടിയര്‍മാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. സന്നിധാനത്തും പാണ്ടിത്താവളം, അന്നദാന മണ്ഡപം, വലിയ നടപ്പന്തല്‍, പോലീസ് ബാരക്ക്, അരവണ കൗണ്ടര്‍, ഭസ്മക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണം. സ്വാമി അയ്യപ്പന്‍ റോഡും, പരമ്പരാഗത പാതയും സംഘം വൃത്തിയാക്കി.

ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരു പോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ലക്ഷ്യം. സന്നിധാനം എസ്.ഐ ജയകുമാര്‍, ആംഡ് പോലീസ് ഇന്‍സ്പക്ടര്‍ രാജു മാത്യു, എസ്.ഐമാരായ ഷിഹാബ്, പത്മകു കാര്‍, ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, ട്രഷറര്‍ ജി പത്മാകരന്‍, ടീച്ചേഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.സുധീര്‍ അരവിന്ദ്, മാധവ കുറുപ്പ്, സി പി ഒ മാരായ സുമിത്ത്, അനീഷ്, ടിനു, പ്രശോഭ്, സനല്‍, മനോജ്, ബിനോയ്, കൃഷ്ണേന്ദു, സാംജിത്ത്, റിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്