പത്തനംതിട്ട (Pathanamthitta): പാട്ടുപാടി താരമായി ആരോഗ്യമന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും. ഈ മാസം 11 മുതൽ ജില്ലയിൽ നടക്കുന്ന 'എൻ്റെ കേരളം പ്രദര്‍ശന വിപണന മേള'യുടെ പ്രചാരണാര്‍ഥം' പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന നാട്ടരങ്ങ് കലാ സാംസ്കാരിക സന്ധ്യയിലാണ് ഇരുവരും പാട്ടുപാടിയത്. സുമേഷ് കൂട്ടിക്കല്‍ നയിച്ച ഫയര്ബാന്ഡിനിടയിലായിരുന്നു 'ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം' എന്ന ഗാനം ഇരുവരും ചേർന്ന് പാടിയത്. മന്ത്രിയും പാടുമോ എന്ന് അമ്പരന്ന സദസും പാട്ടിന് കോറസ് പാടി. തുടർന്ന് കൈയ്യടികളോടെ പാട്ടിനെയും ഗായകരെയും സദസ് ഏറ്റെടുത്തു. വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മെയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എൻ്റെ കേരളം പ്രദര്‍ശന വിപണന മേള'യിലൂടെ ദൃശ്യമാകുമെന്ന് മറുപടി പ്രസംഗത്തിൽ വീണാ ജോര്‍ജ് പറഞ്ഞു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനമാണ് എൻ്റെ കേരളം പ്രദര്‍ശന വിപണന മേള. അതിൻ്റെ ഒരു പ്രഖ്യാപനം കൂടി ആണ് നാട്ടരങ്ങ് പരിപാടി. വിപുലമായ സജ്ജീകരണങ്ങളാണ് എൻ്റെ കേരളം മേളയ്ക്കായി ഒരുക്കുന്നത്. കൊവിഡിനു ശേഷം കൂട്ടായ്മകള്‍ സജീവമായി വരുകയാണ്. അതിനു മുന്നോടിയായി പത്തനംതിട്ടയില്‍ നടന്ന എംജി സര്‍വകലാശാലാ കലോത്സവം ഒരു ഉത്സവം പോലെ ജില്ല ആഘോഷിച്ചു. 72-ാം മത് സന്തോഷ് ട്രോഫി കേരളം നേടിയ സന്തോഷത്തിലാണ് നമ്മള് ഇപ്പോഴുള്ളതെന്നും ലോകത്തിൻ്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഉത്സവമാണ് ഫുട്ബോളെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2021-22 ല്‍ സോഫ്റ്റ് ബോള്‍, നെറ്റ് ബോള്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, മുന്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരം കെ ടി ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്, അഭിനേത്രി അരുണിമ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Veena George, Divya S Iyer