പത്തനംതിട്ട: പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദിനെ എൻഐഎ സംഘം കൊച്ചിയിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിലും അടൂരിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയതിലും പ്രതിഷേധിച്ച് പ്രവർത്തകർ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ റോഡ് ഉപരോധിക്കുകയും അടൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ജില്ലാ സെക്രട്ടറിയുടെ പത്തനംതിട്ട വെട്ടിപ്രം കൊന്നമൂട്ടിലുള്ള വീട്ടിലും പറക്കോടുള്ള ജില്ലാ കമ്മറ്റി ഓഫീസിലും പുലർച്ചെ ഒരേ സമയത്താണ് എൻഐഎ സംഘം എത്തിയത്. ഇരുപത്തഞ്ചോളം വരുന്ന എൻഐഎ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ സിആർപിഎഫും ഉണ്ടായിരുന്നു . ഇവർക്ക് പുറമെ പരിശോധനാ സംഘം സ്ഥലത്ത് എത്തിക്കഴിഞ്ഞ് ലോക്കൽ പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി; കനത്ത സുരക്ഷയൊരുക്കി പോലീസ്, സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
ആറുമണിക്കൂറോളം സാദിഖിന്റെ വീട്ടിൽ പരിശോധന ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ചില നോട്ടീസുകളും പേപ്പറുകളും ലാപ്ടോപ്പും മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സെൻട്രൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചത്. ഇതോടെ നഗരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രവർത്തകർ വൈകിട്ട് അടൂർ നഗരത്തിലും പ്രതിഷേധ പ്രകടനം നടത്തി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News