ആപ്പ്ജില്ല

മഴയായാലും പ്ലേ സ്‌കൂളിന് അവധി വേണ്ട, കളക്ടറോട് കെഞ്ചിപ്പറഞ്ഞ് മകന്‍, വീഡിയോ

എന്റെ കുഞ്ഞിന് നാളെ എവിടെ പോകണമെന്ന് അമ്മ ദിവ്യ എസ് അയ്യര്‍ കുഞ്ഞിനോട് ചോദിച്ചു. സ്‌കൂളിലേക്കെന്ന് മകന്‍ മറുപടി നല്‍കി. സ്‌കൂളിന് അമ്മ അവധി കൊടുത്തല്ലോയെന്ന് വീണ്ടും അമ്മ പറഞ്ഞു

Samayam Malayalam 4 Aug 2022, 1:10 pm
പത്തനംതിട്ട: മഴയായായലും പ്ലേ സ്‌കൂളിന് അവധി വേണ്ടെന്ന് വാദിക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെയും കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്റെയും മകന്‍ മല്‍ഹാറിന്റെ ആവശ്യമാണ് ഫേസ്ബുക്കിലൂടെ വൈറലായത്. ശബരീനാഥ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
Samayam Malayalam ദിവ്യ എസ് അയ്യരും മകനും


Also Read: രണ്ട് സെക്കന്‍റിന് മുമ്പ് സ്കൂള്‍ ബസ് കടന്നു പോയി, പിന്നാലെ വന്‍ മരം കടപുഴകി വീണു, രക്ഷപെട്ടത് തലനാരിഴയ്ക്ക്

'എന്റെ കുഞ്ഞിന് നാളെ എവിടെ പോകണമെന്ന് അമ്മ ദിവ്യ എസ് അയ്യര്‍ കുഞ്ഞിനോട് ചോദിച്ചു. സ്‌കൂളിലേക്കെന്ന് മകന്‍ മറുപടി നല്‍കി. സ്‌കൂളിന് അമ്മ അവധി കൊടുത്തല്ലോയെന്ന് വീണ്ടും അമ്മ പറഞ്ഞു. അവധി വേണ്ട സ്‌കൂളില്‍ പോകണമെന്ന് മല്‍ഹാര്‍ ആവര്‍ത്തിച്ചു.

'മഴയായാലും പ്ലേ സ്‌കൂളിന് അവധി വേണ്ടെന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി എന്ന് ഫേസ്ബുക്കില്‍ അടിക്കുറിപ്പ് നല്‍കിയാണ് ശബരീനാഥന്‍ വീഡിയോ പങ്കുവെച്ചത്. 'മത്ത കുത്തിയാല്‍ കുംപ്ലം മുളക്കില്ലലൊ....അപ്പനും അമ്മയും പഠനത്തില്‍ എപ്പോഴും മുന്നോട്ട് ആയിരുന്നല്ല്‌ലോ.....', 'നാളെ അവധിയില്ല എന്നതിന്റെ സൈക്കോളജിക്കല്‍ മൂവ്‌മെന്റ്', 'ശബരി സാറിന്റെ ദിവ്യ ടീച്ചറുടെ കുട്ടിയല്ലേ. ബോണ്‍ പഠിപ്പിസ്റ്റ് ആണ് എന്ന് തോന്നുന്നു',എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം, ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്തതിനു പിന്നാലെ കുട്ടികള്‍ക്കായി കുറിപ്പെഴുതി വി ആര്‍ കൃഷ്ണ തേജ. തന്റെ ആദ്യ ഉത്തരവ് കുട്ടികള്‍ക്കു വേണ്ടിയാണെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും നന്നായി പഠിച്ച് മിടുക്കരാകണമെന്നും കൃഷ്ണ തേജ പറയുന്നു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സ്‌നേഹത്തോടെയുള്ള കളക്ടറുടെ നിര്‍ദേശം.

Also Read: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികളെ കാണാതായി; ചാടിപ്പോയത് പോക്‌സോ കേസിലെ ഇരകള്‍

'പ്രിയ കുട്ടികളെ' എന്നു തുടങ്ങിയാണ് കളക്ടറുടെ കുറിപ്പ് ആരംഭിക്കുന്നത്. 'ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സനേഹത്തോടെ'- എന്നിങ്ങനെനയാണ് കളക്ടറുടെ കുറിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്