ആപ്പ്ജില്ല

കിഫ്ബിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു, തുറന്നടിച്ച് മുഖ്യമന്ത്രി, വീഡിയോ കാണാം

ഫെമയുടെ ലംഘനം, അനുമതി ഇല്ലാതെ ബോണ്ട് ഇറക്കല്‍ എന്നതൊക്കെയായിരുന്നു കിഫ്ബിക്ക് എതിരെയുള്ള യുഡിഎഫ്- ബിജെപി ആരോപണം. ആ ആരോപങ്ങളുടെ മുനയൊടിഞ്ഞു. കിഫ്ബിക്ക് എതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തിയതിന്റെ കാരണം നേരത്തെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

| Edited by Samayam Desk | Lipi 24 Mar 2021, 3:00 pm

ഹൈലൈറ്റ്:

  • കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി.
  • യുഡിഎഫ് എംപിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യത്തിൽ കേന്ദ്രം പാര്‍ലമെന്‍റില്‍ മറുപടി നൽകിയത്.
  • തിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെടുത്ത് വികസനം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു .
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവല്ല: കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് എംപിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യത്തിൽ കേന്ദ്രം പാര്‍ലമെന്‍റില്‍ മറുപടി നൽകിയത് . ഫെമയുടെ ലംഘനം, അനുമതി ഇല്ലാതെ ബോണ്ട് ഇറക്കല്‍ എന്നതൊക്കെയായിരുന്നു കിഫ്ബിക്ക് എതിരെയുള്ള യുഡിഎഫ്- ബിജെപി ആരോപണം. ആ ആരോപങ്ങളുടെ മുനയൊടിഞ്ഞു . കിഫ്ബിക്ക് എതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തിയതിന്റെ കാരണം നേരത്തെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: മഴ പെയ്താൽ വെള്ളക്കെട്ട്, കിണർ വെള്ളത്തിൽ പെട്രോൾ ലയിക്കും; സമരം ശക്തം, വീഡിയോ കാണാം

ഇതോടെ കിഫ്ബിക്ക് എതിരായി പ്രതിപക്ഷവും ബിജെപിയും ഉന്നയിച്ച ആരോപണങ്ങൾ തെറ്റെന്ന് തെളിഞ്ഞുവെന്നും, കിഫ്ബി എന്നത് നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെടുത്ത് വികസനം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു . കിഫ്ബിക്ക് ഏതെങ്കിലും തരത്തില്‍ അധിക ബാധ്യത വരാത്ത രീതിയിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലുള്ള പദ്ധതികൾ മാത്രമാണ് കിഫ്ബി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും ഫണ്ട് കണ്ടെത്താനായിരുന്നു കിഫ്ബിയുടെ പുനഃസംഘാടനം ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Also Read: കണ്ണൂരില്‍ വിഷു കച്ചവടം തുടങ്ങി, പൊടിപൊടിച്ച് മണ്‍പാത്ര വില്‍പ്പന

സഹകരണ മേഖല ഉൾപ്പടെയുള്ള കേരളത്തിലെ എല്ലാ മേഖലകളും തകർക്കുവാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. യുഡിഎഫിനും ബിജെപിക്കും ഈ കാര്യങ്ങളിൽ ഒരേ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം ഇഡി ക്കെതിരെയല്ല കേസ് നൽകിയത് എന്നും നിയമപരമായി പ്രവർത്തിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥരിൽ ചിലർ നിയവിരുദ്ധമായി പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടികൾ ആരംഭിച്ചതെന്നും മുഖ്യമന്ത്രി തിരുവല്ലയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ നടന്ന തിരുവല്ലയിലെ പരിപാടിക്ക് ശേഷം റാന്നിയിലും ഉച്ച കഴിഞ്ഞ് ആറന്‍മുളയിലും വൈകുന്നേരം
കോന്നിയിലും അടൂരിലുമാണ് മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പര്യടനങ്ങൾ.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്