Please enable javascript.Ranni Panchayath Chips Unit,ഉപ്പേരി പെരുമയ്ക്ക് പദ്ധതിയുമായി റാന്നി - ranni block panchayath to start banana chips manufacturing unit - Samayam Malayalam

ഉപ്പേരി പെരുമയ്ക്ക് പദ്ധതിയുമായി റാന്നി

Lipi 14 Oct 2021, 3:17 pm
Subscribe

ഉപ്പേരി പെരുമയ്ക്ക് പുതിയ പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. ആധുനിക രീതിയിലുള്ള ചിപ്‌സ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് ഏത്തക്ക ശേഖരിച്ചായിരിക്കും ഇവിടെ നിര്‍മാണം നടത്തുക.

ഹൈലൈറ്റ്:

  • ഉപ്പേരി പെരുമയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്
  • ചിപ്‌സ് നിര്‍മാണ യൂണിററിന് 30 ലക്ഷം അനുവദിച്ചു
  • കര്‍ഷകരില്‍ നിന്നും നേരിട്ട് ഏത്തക്ക ശേഖരിക്കും
upperi
പ്രതീകാത്മക ചിത്രം
പത്തനംതിട്ട : രുചി വൈവിധ്യങ്ങളിൽ മുൻപന്തിയിലാണ് എല്ലായ്പ്പോഴും ഉപ്പേരിക്ക് സ്ഥാനം. സദ്യകൾക്ക് ഉപ്പേരിയില്ലെങ്കിൽ ഒരു പൂർണ്ണമായ തൃപ്തി മലയാളികൾക്ക് ഉണ്ടാകില്ല എന്നതാണ് വാസ്തവം. കേരളീയരുടെ സ്വന്തം ഉത്സവമായ ഓണമെത്തിയത് അറിയിക്കുന്നത് വരെ ഉപ്പേരിയാണ് എന്നു തന്നെ പറയാം. അതിനാൽ തന്നെ ഓണക്കാലം ഉപ്പേരിക്കാലമെന്ന് ഏവരും വിശേഷിപ്പിക്കാറുണ്ട് . ബേക്കറികളുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് ഉപ്പേരിയാണ്. വിവിധ ചെറുകിട സംരംഭങ്ങളും ഉപ്പേരി നിർമ്മാണവുമായി രംഗത്തുണ്ട് .
അതിനാൽ തന്നെ മലയോര മേഖലയുടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ നൂതന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് റാന്നി ബ്ലോക്ക് പഞ്ചായത്ത്.

കനത്ത മഴയ്ക്ക് ശമനം; പത്തനംതിട്ട ആശ്വാസ തീരത്തേക്ക്, വീഡിയോ കാണാം

" ബ്ലോക്ക് ലെവല്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ " എന്ന കര്‍ഷകരുടെ രജിസ്ട്രേഡ് സൊസൈറ്റിക്ക് ആധുനിക രീതിയിലുള്ള ചിപ്സ് യൂണിറ്റ് ആരംഭിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി മുപ്പത് ലക്ഷം രൂപയാണ് 2021-22ലെ പദ്ധതിവിഹിതമായി അനുവദിച്ചിരിക്കുന്നത്.
പൂര്‍ണമായും ഓട്ടോമാറ്റിക്ക് മെഷീനില്‍ ചിപ്സ് നിര്‍മ്മാണം നടത്താനുള്ള സംവിധാനമാണൊരുക്കുക. കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് ഏത്തക്ക ഉള്‍പ്പെടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങി ചിപ്സ് നിര്‍മ്മാണം നടത്തുന്ന പദ്ധതി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത് .

ഇതിലൂടെ നിരവധി ആളുകൾക്ക് തൊഴിലും അതോടൊപ്പം ഏതൊരു സാധാരണക്കാരൻറെ പോക്കറ്റിലൊതുങ്ങുന്നതും ഗുണമേന്മ നിറഞ്ഞതും മായമോ രാസവസ്തുക്കളോ കലരാത്തതായ ചിപ്സും വിവിധ തരം ഉൽപന്നങ്ങളും വിപണിയിൽ എത്തിക്കാനാണ് റാന്നി ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ