Please enable javascript.Pathanamthitta Students Clash,പത്താം ക്ലാസുകാരും ഒമ്പതാം ക്ലാസുകാരും തമ്മിൽ തല്ലി; ഏറ്റുപിടിച്ച് നാട്ടുകാർ, 3 പേർ അറസ്റ്റിലായി - report on 4 arrested in connection with clash between students in pathanamthitta - Samayam Malayalam

പത്താം ക്ലാസുകാരും ഒമ്പതാം ക്ലാസുകാരും തമ്മിൽ തല്ലി; ഏറ്റുപിടിച്ച് നാട്ടുകാർ, 3 പേർ അറസ്റ്റിലായി

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട് മര്‍ദ്ദിച്ച നാട്ടുകാര്‍ പിടിയില്‍. പത്തനംതിട്ടയിലാണ് സംഭവം. കലോത്സവ പരിശീലനത്തിനിടെ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ വഴക്ക് ഉണ്ടാവുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ആശുപത്രിയിലായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് 3 പേര്‍ പിടിയിലായത്.

ഹൈലൈറ്റ്:

  • വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട് നാട്ടുകാര്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം
  • പേര്‍ പിടിയില്‍
student clash 2
പിടിയിലായവര്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച നാട്ടുകാർ പിടിയിൽ. കലോത്സവ പരിശീലനത്തിന് എത്തിയ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ട നാട്ടുകാരിൽ ചിലർ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. കടമ്പനാട് തട്ടാരയ്യത്ത് രാധാകൃഷ്ണ പിള്ളയുടെ മകൻ ശ്രീരാജ്, തട്ടാരയ്യത്ത് കുട്ടൻ പിള്ളയുടെ മകൻ രാധാകൃഷ്ണ പിള്ള, കടമ്പനാട് പുത്തൻ പീടികയിൽ പള്ളിവാതിൽക്കൽ കുഞ്ഞാപ്പിയുടെ മകൻ ജോൺസൺ എന്നിവരാണ് അറസ്റ്റിലായത്.
കനത്ത മഴ; ചിറ്റാറിൽ ബസ് കുഴിയിലേക്ക് ഇടിച്ചിറങ്ങി, നിരവധി പേർക്ക് പരുക്ക്

കടമ്പനാട് കെആർകെപിഎം എച്ച്എസ്എസ്സിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ മൂന്ന് കുട്ടികൾക്കാണ് ഞായറാഴ്ച്ച നാട്ടുകാരുടെ മർദ്ദനമേറ്റത്. കൊട്ടാരക്കര ഉപ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ, ഇവരും ഈ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം, സ്കൂളിന് പുറത്ത് ബേക്കറിയിൽ വച്ച് വാക്കു തർക്കമുണ്ടായി. വെള്ളം കുടിക്കാനായി ഇവർ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായ മൂന്നു പ്രതികളും മറ്റ് പതിനൊന്നോളം പേരും ചേർന്ന് കുട്ടികളെ മർദ്ദിച്ചുവെന്നായിരുന്നു പരാതി.

Read Latest Local News and Malayalam News

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥികൾ പരാതി നൽകിയതിനെ തുടർന്ന് ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു, ഇതേ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ