ആപ്പ്ജില്ല

നാട്ടിൽ റോഷൻ വെറും 'ലോക്കൽ ഗുണ്ട'; അതിർത്തി കടന്നാൽ ഹൈവേകളിൽ കോടികളുടെ തട്ടിപ്പ് മാത്രം

ആന്ധ്രാ പോലീസ് തിരുവല്ലയിൽ. ആന്ധ്രായിൽ വാഹനത്തിൽനിന്ന് 1.89 കോടി കവർന്ന കേസിലെ പ്രതിയായ റോഷൻ്റെ വീട്ടിലാണ് പോലീസ് എത്തിയത്. ഈ സമയം പ്രതി തിരുവല്ല പോലീസിൻ്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു.

Edited byദീപു ദിവാകരൻ | Lipi 23 Mar 2023, 3:51 pm

ഹൈലൈറ്റ്:

  • ആന്ധ്രാ പോലീസ് തിരുവല്ലയിൽ.
  • കവർച്ചാ കേസിലെ പ്രതിയുടെ വീട്ടിലാണ് പോലീസ് എത്തിയത്.
  • തിരുവല്ലയിലെ റോഷൻ്റെ വീട്ടിലാണ് പോലീസ് സംഘം എത്തിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Criminal Roshan In Thiruvalla
റോഷൻ.
പത്തനംതിട്ട: തിരുവല്ലയിൽ റോഷൻ വെറും ലോക്കൽ ഗുണ്ട. പക്ഷെ അതിർത്തി കടന്നാൽ ആളാകെ മാറും. പിന്നെ ഹൈവേകളിൽ കോടികളുടെ കച്ചവടം മാത്രം. അതും അസൽ ഗുണ്ടാ പിരിവും തട്ടിപ്പും. അങ്ങനെ കേരളത്തിൽ ചെറിയ തട്ടിപ്പും വെട്ടിപ്പും നടത്തി ജയിലിനകത്തും പുറത്തുമായി കഴിയുമ്പോഴാണ് ആന്ധ്ര പോലീസ് അർധരാത്രിയിൽ തിരുവല്ലയിലെ വീട്ടിൽ എത്തുന്നത്. ഹൈവേയിൽ 1.89 കോടി രൂപയുടെ കവർച്ച നടത്തിയ കേസിലാണ് ആന്ധ്രാ പോലീസ് റോഷനെ തേടിയെത്തിയത്. ഈ സമയം ഇയാൾ മറ്റൊരു കേസിൽ തിരുവല്ല പോലീസിൻ്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു.
തിരുവല്ല തുകലശ്ശേരി ചുങ്കത്തിൽ ചിറപ്പാട്ടിൽ റോഷൻ വർഗീസി (30) നെ തപ്പിയാണ് ആന്ധ്രാ പോലീസ് എത്തിയത്. ആന്ധ്രയിൽ വാഹനത്തിൽനിന്ന് 1.89 കോടി കവർന്ന കേസിൽ അഞ്ചാം പ്രതിയാണ് റോഷൻ. കാപ്പാ ചുമത്തി നാടുകടത്തിയിട്ടും നിരോധനം ലംഘിച്ചു വീട്ടിലെത്തുക മാത്രമല്ല, അവിടെ വെച്ചു വീണ്ടും അടിപിടി നടത്തുകയും ചെയ്തതിനാണ് പോലീസ് കസ്റ്റഡിയിലായത്.


മൂന്നു വാഹനങ്ങളിൽ എത്തിയ 10 അംഗ മലയാളി സംഘമാണു മറ്റൊരു വാഹനത്തിൽ പണവുമായി പോയവരെ തടഞ്ഞു പണം കവർന്നത്. മറ്റ് നാലു പ്രതികളായ ചങ്ങനാശേരി കുരിശുംമൂട്ടിൽ ജാക്‌സൺ (29), കോഴിക്കോട് കീഴാൽ സ്വദേശി ഷമീം (38), ആലുവ ചേരിയംപറമ്പിൽ നിഷാദ് (40), ഹരിപ്പാട് ഇലവന്താർവടക്കേതിൽ കണ്ണൻ (25) എന്നിവർ ആന്ധ്രാ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.

അയിരൂർ ഇനി മുതല്‍ 'കഥകളി ഗ്രാമം പി.ഒ.'; പേര് മാറ്റാന്‍ ഒരുങ്ങി ഒരു ഗ്രാമം

അനന്തപൂരിലെ രപ്താഡു സ്‌റ്റേഷനിൽ നിന്നുളള പോലീസ് സംഘം റോഷനെ തേടി ബുധനാഴ്ചയാണ് തിരുവല്ലയിൽ എത്തിയത്. ഈ സമയം റോഷൻ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ റോഷനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കിയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തുകലശേരിയിലെ വീട്ടിൽ റോഷൻ എത്തുകയും ഇവിടെ വെച്ചു മറ്റൊരു സംഘവുമായി അടിപിടി ഉണ്ടാവുകയും ചെയ്തു.

മയക്കുമരുന്ന് കടത്തുകാരെ കരുതൽ തടങ്കലിലാക്കി പത്തനംതിട്ട പോലീസ്; ആദ്യമായി അകത്തായത് ഷാനവാസ്
തിരുവല്ല ആലുംതുരുത്തി സ്വദേശികളായ അംബേദ്കർ ഭവനിൽ പ്രവീൺ കുമാർ, ചെറുവേങ്ങത്തറ ലാലു രാജു എന്നിവരുടെ നേതൃത്വത്തിലുളള സംഘവുമായിട്ടായിരുന്നു സംഘട്ടനം. എല്ലാവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിവിധ കേസുകളിൽ ഒരുമിച്ചു പ്രതികളായിട്ടുണ്ട്. ഇടക്കാലത്ത് തെറ്റിയ ഇവർ അടുത്തിടെ ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി നടന്ന അക്രമം.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പരസ്പരം വടിവാൾ വീശിയതോടെ റോഷനും പ്രവീണിനും നേരിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കാപ്പ നിയമം ലംഘിച്ചതിനാൽ റോഷനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. റോഷനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ആന്ധ്രാ പോലീസ് കോടതിയെ സമീപിക്കുകയാണ്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്