ആപ്പ്ജില്ല

എണ്ണത്തിൽ കുറവ്... സ്ഥാനമാനങ്ങളിൽ കലഹിച്ച് സിപിഐ, സമ്മേളനത്തിൽ വാക്കേറ്റം, പ്രതിനിധികൾ ഇറങ്ങി പോയി

ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത 67 പ്രതിനിധികളിൽ ഭൂരിപക്ഷം സജിക്ക് എതിരായിരുന്നു എന്നാണ് ഇവർ പറയുന്നത്. 54 പേർ ലോക്കൽ സെക്രട്ടറി സുധിരാജിനൊപ്പം എന്നും ഇവർ വാദിക്കുന്നു. എന്നാൽ ഇത് മറു ഭാഗം അംഗീകരിക്കുന്നില്ല.

Samayam Malayalam 2 May 2022, 1:12 pm
പത്തനംതിട്ട: അംഗങ്ങൾ കുറവാണെങ്കിലും സ്ഥാന മാനങ്ങളിൽ കലഹിച്ച് സിപിഐ. പത്തനംതിട്ട ഇലന്തൂർ ലോക്കൽ സമ്മേളനമാണ് ഭാരവാഹിത്വം സംബന്ധിച്ച തർക്കങ്ങളിൽ തുടരാൻ കഴിയാതെ നിർത്തി വെക്കേണ്ടി വന്നത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഇലന്തൂരിലെ പ്രശ്നങ്ങളിൽ അവിഹിത ഇടപെടിൽ നടത്തുന്നു എന്ന ആരോപണമാണ് സമ്മേളനത്തെ പ്രതിരോധത്തിലാക്കിയത്. ഗ്രാമ പഞ്ചായത്തു് മുൻ പ്രസിഡന്റും സിപിഐ പത്തനംതിട്ട മുൻ മണ്ഡലം സെക്രെട്ടറിയും നിലവിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ .ചിഞ്ചു റാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായ എംകെ സജിക്ക് എതിരെയാണ് ഒരു വിഭാഗം ആരോപണം കടുപ്പിച്ചത്. ഇതോടെയാണ് യോഗം സംഘർഷത്തിന്റെ വക്കോളമെത്തിയത്.
Samayam Malayalam report on cpi elanthoor local conference stopped
എണ്ണത്തിൽ കുറവ്... സ്ഥാനമാനങ്ങളിൽ കലഹിച്ച് സിപിഐ, സമ്മേളനത്തിൽ വാക്കേറ്റം, പ്രതിനിധികൾ ഇറങ്ങി പോയി


​കടുത്ത വിഭാ​ഗീയത

കടുത്ത വിഭാഗിയയത ഉടലെടുത്തതോടെ സമ്മേളനം തീരുമാനമാകാതെ പിരിയുകയും ചെയ്തു. ഇലന്തൂരിൽ അടുത്ത കാലത്തായി സിപിഐ ക്ക് ഉണ്ടായ വളർച്ചയിൽ താല്പര്യമില്ലാത്ത ചിലരാണ് പാർട്ടി ജനാധിപത്യം അട്ടിമറിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. ഇതാണ് സിപിഐ ജില്ലാ കമ്മറ്റി മെമ്പർ എം.കെ. സജിയേ അനുകൂലിക്കുന്ന വിഭാഗവും എതിർ വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്.

​54 പേർ സമ്മേളനം ബഹിഷ്ക്കരിച്ചു

ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത 67 പ്രതിനിധികളിൽ ഭൂരിപക്ഷം സജിക്ക് എതിരായിരുന്നു എന്നാണ് ഇവർ പറയുന്നത്. 54 പേർ ലോക്കൽ സെക്രട്ടറി സുധിരാജിനൊപ്പം എന്നും ഇവർ വാദിക്കുന്നു. എന്നാൽ ഇത് മറു ഭാഗം അംഗീകരിക്കുന്നില്ല. ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായ തീരുമാനം ഉണ്ടാകുന്ന സാഹചര്യത്തിൽ 54 പ്രതിനിധികൾ ലോക്കൽ സമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തു.

​സജിയുടെ തട്ടകം

എന്നാൽ ചിലരുടെ താല്പര്യം മാത്രം സംരക്ഷിക്കുന്നതിനുവേണ്ടി നിലവിലുള്ള ലോക്കൽ കമ്മറ്റി സെക്രട്ടറിയെ മാറ്റാൻ തീരുമാനിക്കുക ആയിരുന്നത്രെ. ഈ തീരുമാനം ഭൂരിപക്ഷ അംഗങ്ങളും എതിർത്തു. തുടർന്ന് നേതൃത്വം ഈ തീരുമാനം അടിച്ചേൽപ്പിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപോകുക ആയിരുന്നു. മൃഗസംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗം കൂടിയായ സജിയുടെ തട്ടകത്തിലെ ലോക്കൽ സമ്മേളനം അടിച്ചു പിരിഞ്ഞത് പാർട്ടി നേതൃത്വം ഗൗരവമായാണ് കാണുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്