Please enable javascript.Pathanamthitta Civil Service Rank Holders,മലയോര ജില്ലയുടെ അഭിമാനമായ സിവിൽ സർവീസ് വിജയികൾക്ക് ആദരവ് - report on districts honour for civil service rank holders - Samayam Malayalam

മലയോര ജില്ലയുടെ അഭിമാനമായ സിവിൽ സർവീസ് വിജയികൾക്ക് ആദരവ്

Lipi 2 Jun 2022, 5:35 pm
Subscribe

317 ാം റാങ്ക് നേടിയ ഹൃദ്യ എസ് വിജയൻ 631 ാം റാങ്ക് നേടിയ രവീണ്‍.കെ മനോഹരൻ എന്നിവരാണ് ഇത്തവണ പത്തനംതിട്ട ജില്ലയിൽ നിന്നും വിജയികളുടെ പട്ടികയിൽ ഇടം നേടിയത്.

civil service
സിവിൽ സർവീസ് റാങ്ക് ജേതാക്കൾക്ക് ജില്ലയുടെ ആദരം
പത്തനംതിട്ട(Pathanamthitta): ജില്ലയിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം
നേടിയവർക്ക് ജില്ല ഭരണകൂടവും സംഘടനകളും ആദരവ് നൽകി. രണ്ട് പേർക്കാണ് ഇത്തവണ ജില്ലയിൽ നിന്നും സിവിൽ സർവീസിലേക്ക് പ്രവേശനം ലഭിച്ചത്. 317 ാം റാങ്ക് നേടിയ ഹൃദ്യ എസ് വിജയൻ 631 ാം റാങ്ക് നേടിയ രവീണ്‍.കെ മനോഹരൻ എന്നിവരാണ് ഇത്തവണ പത്തനംതിട്ടയിൽ നിന്നും യുപിഎസ്സി നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ വിജയികളുടെ പട്ടികയിൽ ഇടം നേടിയത്.

ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ. മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതില്‍
സന്തോഷമുണ്ടെന്നും ഒരുപാട് വ്യത്യസ്തമായ അനുഭവങ്ങളും സേവനത്തിനുള്ള
സാധ്യതകളുമുള്ള പദവിയാണ് സിവില്‍ സര്‍വീസിൻ്റേതെന്നും ആ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ടയേർഡ് തഹസില്‍ദാര്‍ കെ.എന്‍ വിജയന്റേയും പത്തനംതിട്ട കളക്ട്രേറ്റ് ജെ.എസ് ആയ വി.ടി സിന്ധുവിന്റേയും മകളാണ് ഹൃദ്യ എസ് വിജയന്‍.

3 മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തി... മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജിക്കുവിന്റെ അപ്രതീക്ഷിത വിയോഗം


കെ.കെ മനോഹരന്റേയും തിരുവല്ല ഡിഇഒ പി.ആര്‍ പ്രസീനയുടേയും മകനാണ് രവീണ്‍.കെ മനോഹരന്‍
മലയോര നാടിൻ്റെ അഭിമാനമായി മാറിയ ഹൃദ്യയ എസ് വിജയന് യു.ഡി .എഫ് ഇടക്കുളം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽസ്വീകരണം നൽകി. അൻ്റോ ആൻ്റണി ഹൃദ്യയെ പൊന്നാട അണിയിച്ചു കെ.പി.സി.സി - സെക്രട്ടറിറിങ്കു ചെറിയാൻ ,രാജു മരുതിക്കൽ,സി ബി താഴത്തില്ലത്ത്,എം.എൻ.ഗാപിനാഥൻ നായർ, ശശീ മുല്ലത്താനത്ത്, റെജി മുല്ലശ്ശേരിൽ പി.എം ചാക്കോ പാലത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Topic: IAS Rank, Pathanamthitta News, Pathanamthitta
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ