ആപ്പ്ജില്ല

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കോന്നി സുരേന്ദ്രന്‍, കാത്തിരിപ്പില്‍ പത്തനംതിട്ട... ആരാണ് കോന്നി സുരേന്ദ്രന്‍?

നിലവിലെ കോന്നി എംഎൽഎയായ കെയു ജനീഷ് കുമാർ വിഷയത്തിൽ ഇടപെട്ടത്തോടെയാണ് കോന്നി സുരേന്ദ്രൻ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.

Samayam Malayalam 27 Jan 2021, 5:49 pm
പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ തിലക കുറിയായിരുന്ന കോന്നി സുരേന്ദ്രൻ എന്ന ഗജ വീരൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നാടുകടത്തപ്പെട്ട കോന്നി സുരേന്ദ്രൻ തിരിച്ചു വരണമെന്ന ആവശ്യമാണ് ഇപ്പോൾ നാട്ടിൽ ഉയരുന്നത്. സുരേന്ദ്രനെ കോന്നിയിൽനിന്ന് കൊണ്ടുപോകുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി എംഎൽഎയും ഇന്നത്തെ ആറ്റിങ്ങൽ എംപിയുമായിരുന്ന ആയിരുന്ന അടൂർ പ്രകാശ് പ്രതിചേർക്കപ്പെട്ട കേസിൽ ജാമ്യമെടുക്കാൻ പത്തനംതിട്ടയിൽ എത്തിയപ്പോൾ ആനയെ കോന്നിയിൽ എത്തിക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു.
Samayam Malayalam report on elephant konni surendran and whether he will come back to pathanamthitta
വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കോന്നി സുരേന്ദ്രന്‍, കാത്തിരിപ്പില്‍ പത്തനംതിട്ട... ആരാണ് കോന്നി സുരേന്ദ്രന്‍?


ഈ സാഹചര്യത്തിൽ നിലവിലെ കോന്നി എംഎൽഎയായ കെയു ജനീഷ് കുമാർ വിഷയത്തിൽ ഇടപെട്ടത്തോടെയാണ് കോന്നി സുരേന്ദ്രൻ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്. കോന്നി സുരേന്ദ്രനെ കോന്നി ആനത്താവളത്തിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നുമാണ് എംഎൽഎ ജനീഷ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്.

​ആരാണ് കോന്നി സുരേന്ദ്രൻ?

1999ല്‍ റാന്നി രാജാമ്പാറയില്‍ നിന്നാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടി കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. തുടർന്ന് ഈ കൊച്ചു കൊമ്പനെ കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിച്ചു. തുടർന്ന് ഇവനേ എല്ലാവരും ചേർന്ന് സുരേന്ദ്രന്‍ എന്ന പേരിട്ടു. സ്ഥലപേര് കൂടി ചേർത്തപ്പോൾ അങ്ങനെ അവന്‍ കോന്നി സുരേന്ദ്രനായി. നല്ല തലയെടുപ്പോടെ അവൻ വളർന്നു. ഒന്‍പതു അടിയോട് അടുത്ത് ഉയരമുള്ള ലക്ഷണമൊത്ത കൊമ്പൻ അതായിരുന്നു കോന്നി സുരേന്ദ്രൻ. അവൻ്റെ ആരാധകര്‍ നവ മാധ്യമങ്ങളിൽ നിരവധിയായിരുന്നു അതിനാൽ അവർ അവന്‍റെ പേരില്‍ ഫേസ്ബുക്ക് പേജും ആരംഭിച്ചു .

​അപ്രതീക്ഷിത നാടുകടത്തൽ

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുദിനം നിരവധി പേരാണ് സുരേന്ദ്രൻ്റെ മേന്മ കേട്ടറിഞ്ഞ് അവനെ കാണാനായി എത്തിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തു വരുന്നത്. സുരേന്ദ്രനെ തമിഴ്‌നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോകുന്നു . കാടിറങ്ങി വരുന്ന കാട്ടാനകളെ തുരത്താന്‍ പരിശീലനം ലഭിച്ച കുങ്കിയാനകളെ വേണം. കേരളത്തില്‍ കുങ്കി ആനകള്‍ ഇല്ല. ആവശ്യം വരുമ്പോള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുവരുന്ന പതിവ് ഇപ്പോഴും പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. അതിനാല്‍ കോന്നിയില്‍ നിന്നു സുരേന്ദ്രനെയും കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ നിന്നു നീലകണ്ഠന്‍ എന്ന ആനയെയും അയക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു

​കനത്ത പ്രതിഷേധം

കോന്നി സുരേന്ദ്രനെ കൊണ്ടുപോകുന്നതിനു ജനങ്ങളുടെ വലിയ പ്രതിഷേധമാണ് അധികൃതർക്ക് നേരിടേണ്ടി വന്നത് .അന്ന് കോന്നി എംഎല്‍എയായിരുന്ന അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ കൊണ്ടുപോകാനുള്ള ആദ്യ ശ്രമം തടഞ്ഞു. പക്ഷെ ജനങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് 2018 ജൂണ്‍ 12 നു സുരേന്ദ്രന്നെ കോന്നിയില്‍ നിന്നു മുതുമലയില്‍ എത്തിച്ചു. കോന്നി ഇക്കോ ടൂറിസം സെന്‍ററിലെ ആകര്‍ഷണം എന്നും ആനകള്‍ തന്നെയാണെന്നും ആ പദ്ധതിയെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് സുരേന്ദ്രനെ മുതുമലയിലേക്കു അയച്ചതിലൂടെ ലക്ഷ്യമിടുന്നത് എന്നായിരുന്നു അന്ന് അടൂര്‍ പ്രകാശിന്‍റെ ആരോപണം .

​വനം വകുപ്പ് മന്ത്രിയുടെ പാഴായ ഉറപ്പ്

മന്ത്രി കെ രാജു ഇടപെട്ട് പരിശീലനം പൂർത്തിയാക്കി സുരേന്ദ്രനെ കോന്നിയിൽ എത്തിക്കാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുരേന്ദ്രന് പകരം മണിയൻ എന്ന താപ്പാനയെ കോന്നിയിൽ എത്തി എത്തിച്ചശേഷം സുരേന്ദ്രനെ കൊണ്ടുപോയത് മൂന്നു മാസമായിരുന്നു മുതുമലയിലെ കുങ്കി പരിശീലനം. അതു കഴിഞ്ഞാല്‍ കോന്നിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ആനപ്രേമിക്കളുടെയും ക്കാരുടെയും പ്രതീക്ഷ എന്നാൽ 2018 സെപ്തംബര്‍ അവസാനത്തോടെ മുതുമലയിലെ പരിശീലനം വിജകരമായി അവസാനിച്ചു. പക്ഷേ സുരേന്ദ്രന്‍ കോന്നിയില്‍ തിരിച്ചെത്തിയില്ല.പകരം സുരേന്ദ്രനെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി അവിടെ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തി ഓടിക്കലായിരുന്നു സുരേന്ദ്രന്‍റെ ജോലി. മൂന്നു വർഷങ്ങൾക്കിപ്പുറം ആളുകൾ സുരേന്ദ്രനായി കാത്തിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്