ആപ്പ്ജില്ല

ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചു

മുന്‍ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ , റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്

Lipi 15 Jan 2022, 6:31 pm

ഹൈലൈറ്റ്:

  • രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
  • തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്
  • ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ശബരിമല (Pathanamthitta): ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന് സമ്മാനിച്ചു . സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടന്ന സമ്മേളനത്തിൽ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് സമ്മാനിച്ചത്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയതാണ് അവര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .
മുന്‍ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട.), റവന്യു (ദേവസം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ഐ.എ.എസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .

പ്രസിഡന്റ് സ്ഥാനമൊഴിയുന്നില്ല; പുറമറ്റത്ത് ഇടതുമുന്നണിക്ക് അപ്രതീക്ഷിത പ്രതിസന്ധി

"സ്വാമി സംഗീതമാലപിക്കും", "എന്‍മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 1982ൽ പുറത്തിറങ്ങിയ ആലപ്പി രംഗനാഥ് ചിട്ടപ്പെടുത്തിയ സ്വാമി സംഗീതമാലപിക്കും" എന്ന ഗാനം നാല് ഭാഷകളിൽ ആലപിച്ചത് കെ.ജെ. യേശുദാസാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അയ്യപ്പഭക്തിഗാനം കൂടിയാണ് ഇത്. രംഗനാഥിന്റെ 'എൻമനം പൊന്നമ്പലം", 'എല്ലാ ദുഃഖവും തീർത്തുതരൂ" തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും ശ്രദ്ധേയമാണ് .

പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ സ്വാഗതം പറഞ്ഞു . കെ യു ജനീഷ് കുമാർ എംഎൽഎ , ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു തുടർന്ന് ആലപ്പി രംഗനാഥും ശിഷ്യൻമാരായ പിന്നണി ഗായകരും ചേർന്ന് ഭക്തിഗാനമേള അവതരിപ്പിച്ചു.

Topic: Alappy Ranganath Harivarasanam Award, Harivarasanam Award, Sabarimala News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്