Please enable javascript.Chittar CDS Chairperson Message Controversy,Pathanamthitta: 'ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ ഫൈൻ അടിക്കും'; വിവാദമായി സിഡിഎസ് ചെയർപേഴ്സന്‍റെ ശബ്ദസന്ദേശം - report on protest on cds chairpersons voice message in connection with dyfi state seminar - Samayam Malayalam

Pathanamthitta: 'ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ ഫൈൻ അടിക്കും'; വിവാദമായി സിഡിഎസ് ചെയർപേഴ്സന്‍റെ ശബ്ദസന്ദേശം

Lipi 21 Apr 2022, 9:25 am
Subscribe

ലിംഗ പദവിയും ആധുനിക സമൂഹവും, എന്ന വിഷയത്തെപ്പറ്റി, ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ, അംഗങ്ങൾ എല്ലാവരും പങ്കെടുക്കണമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നൽകുന്ന അറിയിപ്പ്

ഹൈലൈറ്റ്:

  • സന്ദേശത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം
  • വിവാദസന്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിഡിഎസ് ചെയർപേഴ്‌സൺ
  • ചിറ്റാറിൽ വെച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്
kudumbasree
സിഡിഎസ് ചെയർപേഴ്‌സൺ നൽകിയ സന്ദേശം വിവാദത്തിൽ(ഫയൽ ചിത്രം)
പത്തനംതിട്ട (Pathanamthitta): ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച നടക്കുന്ന സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന സിഡിഎസ് ചെയർപേഴ്സൻ്റെ ശബ്ദ സന്ദേശം വിവാദത്തിൽ. പത്തനംതിട്ട ചിറ്റാറിലെ സിഡിഎസ് ചെയർപേഴ്സണാണ് കുടുംബശ്രീയുടെ വാട്സാപ്പ് ഗ്രൂപ്പിൽ വിവാദ ശബ്ദ സന്ദേശം അയച്ചത്.
'25 ഹെക്ടർ 80 ആക്കി പെരുപ്പിച്ചു കാട്ടി'; കരിങ്ങാലി പുഞ്ചയിൽ കൃഷി നടത്തിപ്പിൽ അഴിമതിയെന്ന് ആരോപണം

പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, ലിംഗ പദവിയും ആധുനിക സമൂഹവും, എന്ന വിഷയത്തെപ്പറ്റി, ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ, സെറ്റ് സാരിയും മറൂൺ ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ സിഡിഎസ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്. ഇരുപത്തി ഒന്നാം തീയതി ചിറ്റാർ ടൗണിൽ പി കെ ശ്രീമതി ടീച്ചർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഫൈൻ ഈടാക്കുമെന്ന ഭീഷണിയാണ് സന്ദേശത്തിലുള്ളത്.

"കേസുമായി മുന്നോട്ട് പോയാൽ നിന്നെ അനുഭവിപ്പിക്കും", കെഎസ്ആർടിസി പീഡന കേസ് പുതിയ തലത്തിലേക്ക്, ഡ്രൈവറുടെ ഭീഷണി, എല്ലാം ഒതുക്കാൻ ഉദ്യോഗസ്ഥ തലത്തിലും നീക്കം!!

ഇടതുപക്ഷത്തിന്റെ പരിപാടികളിൽ ആളെ കൂട്ടേണ്ട ഉത്തരവാദിത്വം കുടുംബശ്രീക്കാണെന്ന തരത്തിലുള്ള സി ഡി എസ് ചെയർപേഴ്സൻ്റെ പ്രസ്താവന ഒരു വിഭാഗം അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പങ്കെടുക്കാത്തവരിൽ നിന്നും നൂറ് രുപ ഫൈൻ ഈടാക്കുമെന്നാണ് സിഡിഎസ് ചെയർപേഴ്സൺ അംഗങ്ങളെ അറിയിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് സിഡിഎസ് ചെയർപേഴ്സൻ്റെ നിലപാട്. സംഭവം വിവാദമായതോടെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Topic: Kudumbasree Controversy, DYFI Chittar Seminar, Pathanamthitta News
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ