ആപ്പ്ജില്ല

സ്വകാര്യ വിദ്യാലയത്തിന് അനുമതി നൽകിയത് അനധികൃതമായി: ആരോപണവുമായി അധ്യാപക സംഘടന നേതാക്കൾ

മുൻപ് പല തവണ ശ്രമിച്ചിട്ടും സ്‌കൂളിന് അംഗീകാരം ലഭിച്ചില്ലെന്നാണ് അധ്യാപക സംഘടന ഉയർത്തുന്ന ആരോപണം. എന്നാൽ ഇപ്പോൾ കൊവിഡിന്റെ മറവിൽ ലഭിച്ചത് അനധികൃത അംഗീകാരമാണെന്നാണ് വാദം.

Lipi 23 Jul 2021, 8:07 pm

ഹൈലൈറ്റ്:

  • മുൻ സർക്കാരുകളുടെ കാലത്ത് അനുമതി ലഭിച്ചില്ല
  • അനുമതിക്കെതിരെ അധ്യാപകസംഘടനകൾ
  • പിന്നിൽ ഗൂഢലക്ഷ്യമെന്ന് ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam chittar school
സ്‌കൂളിന് അനധികൃത അനുമതി
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളുടെ സംരക്ഷണത്തിനായി പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടും അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയത്തിന് അംഗീകാരം നൽകി ഉത്തരവിറക്കിയതിനെതിരെ വിവാദം പുകയുന്നു.
പത്തനംതിട്ട ചിറ്റാര്‍ സർക്കാർ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വര്‍ഷങ്ങളായി അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന അണ്‍എയിഡഡ് വിദ്യാലയത്തിനാണ് അനധികൃതമായി അനുമതി നൽകിയെന്നാരോപിച്ച് അധ്യാപക സംഘടന നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ചിറ്റാറിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ, സമീപ പ്രദേശങ്ങളിലെ ആറോളം എയ്ഡഡ് ഹൈസ്‌കൂളുകൾ എന്നിവയിൽ നിന്നും വിദ്യാര്‍ത്ഥികള്‍ അനധികൃതമായി അനുമതി വാങ്ങിയ അൺ എയ്ഡഡ് സ്കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങിയാൽ ഈ സ്കൂളുകളുടെ നിലനില്‍പ്പിനേ അത് ചോദ്യം ചെയ്യുമെന്നാണ് അധ്യാപക സംഘടനാ നേതാക്കൾ ഉയർത്തുന്ന ആരോപണം.

പത്ത് വയസിന് 7 ദിവസം അകലെ...അയ്യപ്പനും ഭാഗ്യവും തുണച്ചു, ഭാഗ്യലക്ഷ്‌മി മല ചവിട്ടി

അഞ്ച് വർഷം വീതം മാറി മാറി ഭരിച്ചു കൊണ്ടിരുന്ന ഇടത് - വലതു മുന്നണികളുടെ കാലത്ത് ഒന്നും ഇപ്പോൾ വിവാദ ഉത്തരവിലൂടെ അംഗീകാരം നേടിയ അൺ എയ്ഡഡ് സ്കൂൾ അംഗീകാരത്തിനായി ശ്രമിച്ചിട്ടും ലഭിച്ചിരുന്നില്ല. എന്നാൽ തുടർ ഭരണത്തിലൂടെ അധികാരം നേടിയ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊവിഡിൻ്റെ മറവിൽ അനുമതി സംഘടിപ്പിച്ചതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാക്കളുടെ ആരോപണം .

ഹയര്‍ സെക്കന്‍ഡറി ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അതിനു തയ്യാറാക്കാതെ ഇരിക്കുന്നതിന് പിന്നിലും ഗൂഢലക്ഷ്യമുണ്ടെന്നും നേതാക്കൾ ആരോപിക്കുന്നു. സ്കുൾ അധികൃതർ അനധികൃതമായി നേടിയ അംഗീകാരം കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യുമെന്നും ഭരണകക്ഷി അധ്യാപക സംഘടനാ നേതാക്കളും മറ്റു ഭാരവാഹികളും ജില്ല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്ററും ഇതിനു മറുപടി നൽകണമെന്നുമാണ് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്