ആപ്പ്ജില്ല

ലഹരി വേട്ട തുടരുന്നതിനിടെ ഇരട്ട സഹോദരങ്ങളും പിടിയിൽ; വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 2.35 കിലോ കാഞ്ചാവ്

നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ള സഹോദരങ്ങളാണ് പിടിയിലായത്. ചെന്നീർക്കര സ്വദേശികളായ ഇവരുടെ വീട്ടുമുറ്റത്താണ് കഞ്ചാവ് കുഴിച്ചിട്ടിരുന്നത്.പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്

Lipi 28 Jul 2022, 8:52 pm

ഹൈലൈറ്റ്:

  • ചെന്നീർക്കര സ്വദേശികളാണ് പിടിയിലായത്
  • വനിതാ എക്‌സൈസ് ഓഫീസര്‍മാരാണ് വിവരം ശേഖരിച്ചത്
  • വീട്ടുമുറ്റത്താണ് കഞ്ചാവ് കുഴിച്ചിട്ടിരുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam maya sen, shesha sen
പിടിയിലായ മായാ സെന്നും ശേഷാ സെന്നും
പത്തനംതിട്ട: ലഹരി വേട്ട തുടരുന്നതിനിടെ ഇരട്ട സഹോദരങ്ങൾ പിടിയിൽ. ഇവരുടെ വീട്ടുമുറ്റത്ത് കഞ്ചാവ് സംഭരണ കേന്ദ്രം പരിശോധിച്ചപ്പോൾ 2.35 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. നിരവധി കഞ്ചാവ് വില്‍പ്പന കേസുകളില്‍ പ്രതികളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായ ഇരട്ട സഹോദരങ്ങളായ ചെന്നീർക്കര പ്രക്കാനം വലിയവട്ടം അത്രപ്പാട്ട് കോളനിയില്‍ മായാ സെന്‍, ശേഷാ സെന്‍ (32) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.
വനിതാ എക്‌സൈസ് ഓഫീസര്‍മാരാണ് ഇതു സംബന്ധിച്ച വിവരം ശേഖരിച്ചത്. കഞ്ചാവ് എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നത് വരെയുളള വിവരം ഇവര്‍ ശേഖരിച്ച് അന്വേഷണ സംഘത്തിന് നൽകിയിരുന്നു.
തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്, പി.ഒ.ആര്‍ സന്തോഷ്, പി.ഓ. ഗ്രേഡ് ബിനു സുധാകര്‍, സി.ഇ.ഒമാരായ സുല്‍ഫിക്കര്‍, മനോജ് കുമാര്‍, ഷാജി ജോര്‍ജ്, കവിത, ഗീതാലക്ഷ്മി എന്നിവരാണ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത്.ഇതേ തുടർന്നാണ് ഇരട്ട സഹോദരന്മാരെ കസ്റ്റഡിയിൽ എടുത്തത്.

നിർമ്മാണത്തിലുള്ള ഓടയുടെ സ്ലാബിനിടയിൽ കുടുങ്ങി യുവതി; ഒടുവിൽ രക്ഷകരായി അഗ്നിശമന സേന


നോളജ് വില്ലേജ് കേരളത്തിനാകെ മാതൃകയാകുന്ന പദ്ധതി: വിദ്യാഭ്യാസ മന്ത്രി

റാന്നി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നോളജ് വില്ലേജെന്ന പദ്ധതി കേരളത്തിനാകെ മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്കുട്ടി പറഞ്ഞു. റാന്നി ഇടമുറി ഗവണ്മെന്റ് എച്ച്എസ്എസില് കിഫ്ബി ഫണ്ടില് നിന്നും മൂന്നു കോടി രൂപ ചെലവഴിച്ച് നിര്മ്മിച്ച ഹൈടെക് സ്‌കൂള് കെട്ടിട ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റാന്നി എംഎല്എ അഡ്വ.പ്രമോദ് നാരായണന്റെ നേതൃത്തില് നടപ്പിലാക്കുന്ന നോളജ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്ന സ്‌കില് ഹബ്ബിനായി സംസ്ഥാന സര്ക്കാര് ബജറ്റില് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൈപുണ്യ വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന സ്‌കില് ഹബ്ബ് വിദ്യാഭ്യാസ, തൊഴില് വകുപ്പുകള് സംയുക്തമായിട്ടാണ് നടപ്പിലാക്കുന്നത്. നോളജ് വില്ലേജിന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ തൊഴില് അവസരങ്ങള് സൃഷ്ടിക്കപ്പെടും. അടച്ചു പൂട്ടലിന്റെ വക്കില് നിന്നും പൊതുവിദ്യാഭ്യാസ രംഗത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് സര്ക്കാര് ഏറ്റെടുത്തതെന്നും അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിദ്യാഭ്യാസ മേഖലയില് സമഗ്രമായ പാഠ്യ പരിഷ്‌കരണം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

പിതൃക്കളെ സ്മരിച്ച് പമ്പാ തീര്‍ത്ഥത്തില്‍ പാപങ്ങള്‍ കുഴുകിയും ഈശ്വരനെ വണങ്ങിയും വിശ്വാസികള്‍

നവ കേരള മിഷന്റെ ഭാഗമായി തുടക്കമിട്ടതാണ് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ യജ്ഞം. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള് മികവാര്ന്ന രീതിയിലേക്ക് മാറ്റുന്നതിനൊപ്പം വിദ്യാഭ്യാസ രീതിയില് പുതിയ ആശയങ്ങള് അവലംബിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു.
അറിവിന്റെ പ്രകാശം വരും കാല തലമുറയ്ക്ക് പകര്ന്നു നല്കാന് വിദ്യാലയങ്ങള്ക്ക് സാധിക്കണമെന്ന് അധ്യക്ഷത വഹിച്ച അഡ്വ.പ്രമോദ് നാരായണ് എംഎല്എ പറഞ്ഞു. വിദ്യാലയങ്ങള് ആരാധാനാലയങ്ങള് പോലെയാണെന്നും പുതിയ സമൂഹം സൃഷ്ടിച്ചെടുക്കുവാന് വിദ്യാര്ഥികള്ക്ക് സാധിക്കുമ്പോഴാണ് വിദ്യാഭ്യാസം അര്ത്ഥവത്താകുന്നതെന്നും എംഎല്എ പറഞ്ഞു.

വിദ്യാലയത്തിലെ ഹൈ ടെക്ക് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് നിര്വഹിച്ചു.
മികച്ച പശ്ചാത്തല സൗകര്യങ്ങള് സര്ക്കാര് ഒരുക്കുമ്പോള് വിദ്യാര്ഥികള് അവ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല് വിദ്യാര്ഥികളെ വിദ്യാലയത്തിലേക്ക് ആകര്ഷിക്കാനുള്ള ശ്രമഫലങ്ങള് മുന്നേറണമെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര് ഡോ.ദിവ്യ എസ്. അയ്യര് പറഞ്ഞു. പുറം ലോകത്തെ സുന്ദരമായ കാഴ്ചകള് ജീവിതത്തിന് മുതല്ക്കൂട്ടാവുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്നും കളക്ടര് വിദ്യാര്ഥികളോട് പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്