ആപ്പ്ജില്ല

ബിജെപിയുടെ കെ റെയിൽ നിലപാട്... ആർഎസ്എസ് മുൻ മുഖ്യ ശിക്ഷക് അടക്കം നിരവധി പേർ സിപിഎമ്മിലേക്ക്

നാടിന്റെ വികസന ചരിത്രത്തിൽ നിർണായകമാകുന്ന കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ്, ബിജെപി, ലീഗ് സഖ്യവും ഒരു സംഘം മാധ്യമങ്ങളും കലാപാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇവരുടെ വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് കൂടുതൽ ആളുകൾ സിപിഐ എമ്മിൽ ചേരുന്നതിൽ നിന്ന് മനസിലാക്കേണ്ടത് എന്നും യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.

Lipi 31 Mar 2022, 10:01 pm
പത്തനംതിട്ട: ബിജെപി ഗ്രാമപഞ്ചായത്ത് ഭരണം നടത്തുന്ന റാന്നി ചെറുകോലിൽ ആർഎസ്എസ് മുൻ മുഖ്യശിക്ഷക് അടക്കം സംഘ പരിവാർ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. പാർട്ടിയിലേക്ക് എത്തിയവരെ ജില്ലാ സെക്രട്ടറി നേരിട്ടെത്തി സ്വീകരിച്ചു. വ്യാജ പ്രചരണങ്ങൾ കൊണ്ടും, തീവ്രവർഗീയത കൊണ്ടും നാടിന്റെ മുന്നേറ്റം തകർക്കാൻ ബിജെപി കോൺഗ്രസ് സഖ്യത്തിന് കഴിയില്ലെന്ന് സ്വീകരണ യോഗം ഉത്ഘാടനം ചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.
Samayam Malayalam rss activists joined cpm ​in pathanamthitta cherukol


Also Read: 'ഒരുത്തീ'യായി ആരതി; താക്കീത് നൽകിയിട്ടും ശല്യം ചെയ്യൽ, അയാൾ ഇറങ്ങിയോടി, വിടില്ലെന്നുറപ്പിച്ച് പിന്നാലെ..!

നാടിന്റെ വികസന ചരിത്രത്തിൽ നിർണായകമാകുന്ന കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ്, ബിജെപി, ലീഗ് സഖ്യവും ഒരു സംഘം മാധ്യമങ്ങളും കലാപാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇവരുടെ വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് കൂടുതൽ ആളുകൾ സിപിഐ എമ്മിൽ ചേരുന്നതിൽ നിന്ന് മനസിലാക്കേണ്ടത് എന്നും യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു. ചെറുകോൽ പഞ്ചായത്തിലെ പുതമണ്ണിൽ ബിജെപി ബന്ധം ഉപേക്ഷിച്ച ആർഎസ്എസ് മുൻ മുഖ്യശിക്ഷക് പുതമൺ കുഴികാലായിൽ കിഴക്കേതിൽ ഗോപാലകൃഷ്ണൻ കെ റെയിലിനെതിരായ നിലപാടുകൾ പ്രതിഷേധിച്ചാണ്‌ ഈ തീരുമാനം എടുത്തത് എന്നറിയിച്ചു.

ബിഎംഎസ് യൂണിറ്റ് കൺവീനർ കെ ഒ ബിജുമോൻ, ബി എം എസ് പ്രവർത്തകരായ വെള്ളാട്ടേത്ത് സന്തോഷ് ഫിലിപ്പ്, കാലായിൽ അനീഷ്, വയലത്തല ലക്ഷം വീട് കോളനിയിൽ ടി എസ് ബിനുകുമാർ എന്നിവരും കുടുബാംഗങ്ങളും കോണ്‍ഗ്രസ് പത്താം വാര്‍ഡ് പ്രസിഡന്റ് ഈപ്പന്‍ ഏബ്രഹാമുമാണ്‌ സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യോഗത്തിൽ സിപിഐ എം ചെറുകോൽ ലോക്കൽ സെക്രട്ടറി ജോസ് ബൻ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത്, ജില്ലാ കമ്മിറ്റി അംഗം പി ബി സതീഷ് കുമാർ, ഏരിയാ കമ്മിറ്റി അംഗം ഹരിപ്രസാദ്, എം സി രമണൻ, ഏബ്രഹാം കോശി, റോയി ഓലിക്കൻ, പി സി മോഹൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC:
RSS activists joined CPM, RSS, BJP, Pathanamthitta, Pathanamthitta News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്