Please enable javascript.Sabarimala Pilgrimage,തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും; - thanka anki procession will start from aranmula temple on december 22 - Samayam Malayalam

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും;

Lipi 13 Dec 2021, 5:59 pm
Subscribe

തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും

ഹൈലൈറ്റ്:

  • തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്
  • ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര പുറപ്പെടും
  • 5 മുതല്‍ 7 വരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അവസരം
thanka
തങ്ക അങ്കി ഘോഷയാത്ര 22ന്‌

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും അധികൃതർ തീരുമാനിച്ചു.

മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ ക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8, നെടുപ്രയാര്‍ തേവരശേരി ദേവി ക്ഷേത്രം 8.30, നെടുപ്രയാര്‍ ജംഗ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10. തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍ 10.15, കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ശ്രീഭഗവതി കുന്ന് ദേവി ക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതി ക്ഷേത്രം 11.30, ഇലന്തൂര്‍ കോളനി ജംഗ്ഷന്‍ 11.45, ഇലന്തൂര്‍ നാരായണ മംഗലം ഉച്ചയ്ക്ക് 12.30. അയത്തില്‍ മലനട ജംഗ്ഷന്‍ ഉച്ചകഴിഞ്ഞ് 2, അയത്തില്‍ കുടുംബയോഗ മന്ദിരം 2.30, അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം 2.50, ഇലവുംതിട്ട ദേവി ക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം വൈകുന്നേരം 4.30, കൈതവന ദേവി ക്ഷേത്രം വൈകുന്നേരം 5.30.
പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം വൈകിട്ട് 6, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജംഗ്ഷന്‍ രാത്രി 7, ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം രാത്രി 8

വിലക്കുകൾ നീങ്ങി: പമ്പ-സന്നിധാനം പരമ്പരാഗത പാത തുറന്നു, സ്‌നാനത്തിനും അനുമതി

23ന് രാവിലെ 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും അന്നേദിവസത്തെ യാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9, അഴൂര്‍ ജംഗ്ഷന്‍ 10, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ 10.45, പത്തനംതിട്ട ശാസ്താ ക്ഷേത്രം 11, കരിമ്പനയ്ക്കല്‍ ദേവി ക്ഷേത്രം 11.30, ശാരദാ മഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം ഉച്ചയ്ക്ക് 12, കടമ്മനിട്ട ഭഗവതി ക്ഷേത്രം ഉച്ചയ്ക്ക് 1. കടമ്മനിട്ട ഋഷികേശ ക്ഷേത്രം ഉച്ച കഴിഞ്ഞ് 2.15, കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം 2.45, മേക്കൊഴൂര്‍ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജംഗ്ഷന്‍ വൈകുന്നേരം 4.15, പാലമറ്റൂര്‍ അമ്പലമുക്ക് 4.30, പുളിമുക്ക് 4.45, വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30.
ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം വൈകിട്ട് 6.15, ചിറ്റൂര്‍മുക്ക് രാത്രി 7.15, കോന്നി ടൗണ്‍ രാത്രി 7.45, കോന്നി ചിറയ്ക്കല്‍ ക്ഷേത്രം രാത്രി 8, കോന്നി മുരിങ്ങമംഗലം ക്ഷേത്രം രാത്രി
8.30.

തിരുവല്ലയിൽ പട്ടാപ്പകൽ വൻ മോഷണം! കവർന്നത് 35 പവൻ സ്വർണം; പിന്നിൽ കർട്ടൻ വിൽക്കാനെത്തിയ സംഘം?

24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും രാവിലെ 7.30ന് അന്നേദിവസത്തെ യാത്ര ആരംഭിക്കും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം രാവിലെ 8, അട്ടച്ചാക്കല്‍ 8.30, വെട്ടൂര്‍ ക്ഷേത്രം 9, മൈലാടുംപാറ 10.30, കോട്ടമുക്ക് 11, മലയാലപ്പുഴ ക്ഷേത്രം ഉച്ചയ്ക്ക് 12, മലയാലപ്പുഴ താഴം ഉച്ചയ്ക്ക് 1, മണ്ണാറക്കുളഞ്ഞി ക്ഷേത്രം ഉച്ചയ്ക്ക് 1.15. റാന്നി രാമപുരം ക്ഷേത്രം ഉച്ചകഴിഞ്ഞ് 3.30, ഇടക്കുളം ശാസ്താ ക്ഷേത്രം വൈകുന്നേരം 5.30, വടശേരിക്കര ചെറുകാവ് 6.30, വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം രാത്രി 7, മാടമണ്‍ ക്ഷേത്രം രാത്രി 7.45, പെരുനാട് ശാസ്താ ക്ഷേത്രം രാത്രി 8.30. 25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ളാഹ സത്രം 9, പ്ലാപ്പള്ളി 10, നിലയ്ക്കല്‍ ക്ഷേത്രം 11, ചാലക്കയം ഉച്ചയ്ക്ക് 1, 1.30ന് പമ്പയില്‍ എത്തിച്ചേരും.

പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ നിന്നും എത്തുന്ന സംഘം ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ