ആപ്പ്ജില്ല

മഞ്ജുഷയും മോനിഷയും കാത്തിരിക്കുന്നു; അവസാനമായി അച്ഛനെ ഒരുനോക്ക് കാണാന്‍

ഗിനിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനമില്ല. കാർഗോ വിമാനത്തെ ആശ്രയിക്കേണ്ടി വരും. മൃതശരീരം നാട്ടിലെത്തിക്കാൻ 15 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്

| Edited byഗിരിഷ്മ എച്ച് നായർ | Lipi 11 Jul 2020, 10:47 am
Samayam Malayalam thiruvalla native madan mohan died in guinea
മഞ്ജുഷയും മോനിഷയും കാത്തിരിക്കുന്നു; അവസാനമായി അച്ഛനെ ഒരുനോക്ക് കാണാന്‍



തിരുവല്ല : വിദേശ രാജ്യത്ത് മരിച്ച ഗൃഹനാഥന്റെ മൃത ശരീരം നാട്ടിൽ കൊണ്ടുവന്ന് അന്ത്യവിശ്രമമൊരുക്കാൻ കാത്തിരിക്കുകയാണ് തിരുവല്ലയിലെ ഒരു കുടുംബം. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ കൊണാക്രിയിൽ മരണമടഞ്ഞ തിരുവല്ല വെൺപാല കൈതമന മദൻ മേനോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കുടുംബം.

രാജ്യങ്ങൾ തമ്മിലെ ദൂരവും കൊവിഡ്‌ നിയന്ത്രണങ്ങളും കനത്ത സാമ്പത്തിക ചിലവുമാണ് ഇവർക്ക് മുന്നിൽ വിലങ്ങു തടിയായി നിൽക്കുന്നത്. കഴിഞ്ഞ 4ന് ഹൃദയാഘാതം മൂലമാണ് മദൻ മേനോൻ മരിച്ചത്.
കൊവിഡ്‌ ഇല്ലെന്ന് ഉറപ്പിച്ചതിനാൽ ഇന്ത്യയിലേക്ക് മൃതദേഹംകൊണ്ടുവരുന്നതിന് തടസ്സമില്ല.

Also Read: പത്തനംതിട്ട ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കൊവിഡ് കെയര്‍ സെന്‍ററിലെ ഒരു വോളന്‍റിയര്‍ക്കും രോഗം

കാർഗോ ചെലവാണ് മുന്നിലെ വലിയ വെല്ലുവിളി. മദൻ മേനോന്റെ ഭാര്യ ജയശ്രീയും മക്കളായ മഞ്ജുഷയും മോനിഷയും മദൻ മോഹനെ അവസാനമായൊന്ന് കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും .
10 വർഷത്തോളമായി ഗിനിയയിലാണ് മദൻ. സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ടു ബിസിനസ് നടത്തുകയായിരുന്നു. 2018 ഒക്ടോബറിലാണ് നാട്ടിൽ വന്ന് മടങ്ങിപ്പോയത്.

ഗിനിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനമില്ല. കാർഗോ വിമാനത്തെ ആശ്രയിക്കേണ്ടി വരും. മൃതശരീരം നാട്ടിലെത്തിക്കാൻ 15 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ ചിലവ് കുടുംബത്തെ സംബന്ധിച്ച താങ്ങാവുന്നതിലും അപ്പുറമാണ്. എംബസിയും അധികൃതരും കനിഞ്ഞാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ എന്നാണ് കുടുംബം പറയുന്നത്. അതിനാൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നുള്ള പ്രതിക്ഷയിലാണ് ഈ കുടുംബം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്