ആപ്പ്ജില്ല

ഉത്ര കൊലക്കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും, പ്രതി പട്ടികയിൽ ഭര്‍ത്താവ് സൂരജ് മാത്രമെന്ന് സൂചന

സംസ്ഥാനത്തെ എല്ലാ ഇനങ്ങളിലുമുള്ള പാമ്പുകളുടെ രീതികളും വിഷവും സംബന്ധിച്ച വിവരങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. സൂരജിന് അണലിയെ വിറ്റ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

| Edited by Samayam Desk | Lipi 12 Aug 2020, 3:37 pm
അടൂർ: ഉത്ര കൊലക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കാനിരിക്കെ കേസിൽ പ്രതി ചേര്‍ത്തിട്ടുള്ളത് ഭര്‍ത്താവ് സൂരജിനെ മാത്രമെന്ന് സൂചന. ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട ഒരു കേസിനുകൂടി കുറ്റപത്രം തയ്യാറാക്കുന്നുണ്ട്. ഇതില്‍ സൂരജിന് പുറമെ പിതാവ് സുരേന്ദ്രനെയും അമ്മ രേണുകയേയും പ്രതി ചേർക്കും.
Samayam Malayalam Uthra Murder Case


Also Read: ജീവന്‍ മാത്രമാണ് ബാക്കിയുള്ളത്; പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപെട്ടെത്തിയവര്‍ പറയുന്നു

കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, സൈബര്‍ റിപ്പോര്‍ട്ട് എന്നിവയടക്കം ശാസ്ത്രീയ തെളിവുകളും ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

Also Read: നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് പ്രതികള്‍ ചാടിപ്പോകുന്നത് തുടര്‍ക്കഥ; ജയില്‍വകുപ്പ് പ്രതിരോധത്തില്‍!

സംസ്ഥാനത്തെ എല്ലാ ഇനങ്ങളിലുമുള്ള പാമ്പുകളുടെ രീതികളും വിഷവും സംബന്ധിച്ച വിവരങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. സൂരജിന് അണലിയെ വിറ്റ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര കഴിഞ്ഞ മെയ് ഏഴിനാണ് പാമ്പുകടിയേറ്റ് മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്