ആപ്പ്ജില്ല

പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ, സംഭവം പ്രമാടത്ത്

പത്തനംതിട്ട പ്രമാടത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവിനെ പിടികൂടി. പ്രമാടം സ്വദേശി എ രാജേഷിനെ ആണ് കോന്നി പോലീസ് അറസ്റ്റു ചെയ്തത്.

Lipi 19 Sept 2020, 1:42 am
പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതിൽ എ രാജേഷ് (28) ആണ് അറസ്റ്റിലായത്. കോന്നി പോലീസ് ആണ് ഇയാളെ പിടികൂടിയത്.
Samayam Malayalam Pathanamthitta Youth Arrest
കോന്നി പോലീസ് സ്റ്റേഷൻ


Also Read: വൃദ്ധനായ പിതാവിനെ മൃഗീയമായി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന മകൻ പിടിയിൽ


ഫേസ്ബുക്കിലൂടെയാണ് രാജേഷ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് യുവാവ് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. ഇത് നിരസിച്ചതിനെ തുടർന്നുള്ള പകയാണ് പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ യുവാവ് ശ്രമിച്ചതെന്നാണ് സൂചന.

Also Read:
തണ്ണിത്തോട്ടിൽ അനധികൃത കശാപ്പുകൾ വർധിക്കുന്നതായി പരാതി

വെള്ളിയാഴ്ച രാത്രിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ രാജേഷ് കൈയിൽ കരുതിയ പെട്രോൾ പെൺകുട്ടിക്കു മേൽ ഒഴിക്കാൻ ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയുടെ ശരീരത്തിലും പെട്രോൾ വീണു. തുടർന്ന് ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പിടികൂടുകയും കോന്നി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.


Also Read:
ആറന്മുള ആംബുലൻസ് പീഡനം: പ്രതി നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്