ആപ്പ്ജില്ല

സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം കോളേജിൽ നിന്ന് മടങ്ങുമ്പോൾ

സ്കൂട്ടർ ടോറസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പത്തനംതിട്ട മല്ലപ്പള്ളി - റാന്നി റോഡിൽ അപകടമുണ്ടായത്

Edited byജിബിൻ ജോർജ് | Samayam Malayalam 20 May 2023, 5:14 am

ഹൈലൈറ്റ്:

  • സ്കൂട്ടർ ടോറസുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.
  • വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം.
  • മരിച്ച ജിബിൻ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam road accident in death
പ്രതീകാത്മക ചിത്രം. Photo; Samayam Malayalam
പത്തനംതിട്ട: സ്കൂട്ടർ ടോറസുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മല്ലപ്പള്ളി പാടിമണ്‍ ഇലവനോലിക്കല്‍ ഓലിക്കല്‍ പാറയില്‍ ചാക്കോ വര്‍ഗീസ് മകന്‍ ജിബിന്‍ ചാക്കോ വര്‍ഗീസ് (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം. മല്ലപ്പള്ളി - റാന്നി റോഡില്‍ അംബിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം.
കാട്ടുപോത്തിൻ്റെ ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, വേണ്ടിവന്നാൽ വെടിയുതിർക്കുമെന്ന് കളക്ടർ
മരിച്ച ജിബിൻ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയാണ്. ആലപ്പുഴ കരുവാറ്റ സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം ജിബിന്‍ പൂര്‍ത്തിയാക്കിയിരുന്നു. കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടോറസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.


യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്ത ആഴ്ച ചെന്നൈയില്‍ ജോലിക്ക് പോകാനിരിക്കുകയാണ് അപകടം. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം സംസ്‌കരിക്കും. കീഴ്‌വായ്പൂര് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഗതാഗത നിയന്ത്രണം തെറ്റിച്ചു; കാറില്‍ നിന്ന് ഇറങ്ങാതെ ഡ്രൈവര്‍; തൃശൂരില്‍ ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്ക്
ജിബിൻ്റെ പിതാവ് ചാക്കോ വര്‍ഗീസും മാതാവ് മിനിയും (നഴ്സ്) തിരുവല്ല ബിലിവേഴ്‌സ് ഹോസ്പിറ്റല്‍ ജീവനക്കാരനാണ്. സഹോദരന്‍ ജൂഡിന്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി).

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്